»   » ദിലീപ് അത്ര മണ്ടനല്ല, അമ്മയെയും സംഘടനയിലെ താരങ്ങളെയും കളിയാക്കി ശ്രീനിവാസന്‍!!

ദിലീപ് അത്ര മണ്ടനല്ല, അമ്മയെയും സംഘടനയിലെ താരങ്ങളെയും കളിയാക്കി ശ്രീനിവാസന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയിലും ജീവിതത്തിലും തനിക്ക് പറയാനുള്ള ഗൗരവമായ കാര്യങ്ങളിലും അല്‍പം പരിഹാസ്യം കൊണ്ടു വരുന്ന നടനാണ് ശ്രീനിവാസന്‍. കൊച്ചിയില്‍ നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായ വിഷയത്തോടും ശ്രീനിവാസന്‍ പ്രതികരിച്ചത് തന്റെ സ്വതസിദ്ധമായ ശൈലിയിലാണ്.

നടനായതുകൊണ്ട് ആര്‍ട്ടിസ്റ്റാകില്ല!!! ഇന്നസെന്റ് നന്നായി പരിഹസിച്ച് സംസാരിക്കാന്‍ കഴിയുന്ന ആള്‍!!!

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരം കാണിക്കില്ല, അത്ര മണ്ടനല്ല ദിലീപ് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയില്‍ കമ്പനി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

sreenivasan

താരസംഘടനയായ അമ്മയെയും അതിലെ അംഗങ്ങളെയും കളിയാക്കാനും ശ്രീനിവാസന്‍ മടിച്ചില്ല. അംഗങ്ങള്‍ക്ക് കാണിക്ക അര്‍പിക്കാനുള്ള വേദിയായി അമ്മ എന്ന സംഘടന മാറുകയാണെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്.

എല്ലാ വിഷയത്തോടും കൃത്യമായി പ്രതികരിയ്ക്കുന്ന ശ്രീനിവാസന്‍ ഇതുവരെ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപ് അറിസ്റ്റിലായ സംഭവത്തോട് പ്രതികരിച്ചിരുന്നില്ല. ഇതാദ്യമായാണ് വിഷയത്തോട് ശ്രീനി പ്രതികരിച്ചത്.

English summary
Dileep is not a fool says Sreenivasan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam