»   » മഞ്ജു തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല: ദിലീപ്

മഞ്ജു തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല: ദിലീപ്

Posted By:
Subscribe to Filmibeat Malayalam
Dileep
കുറേനാളായി ചലച്ചിത്രലോകത്ത് മുഴുവന്‍ പഴയസൂപ്പര്‍നായിക മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തുമോയെന്നതുസംബന്ധിച്ച ചര്‍ച്ചകളാണ് നടക്കുന്നത്. മഞ്ജുവിന് തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെന്നും ഇതിന് ദിലീപാണ് തടസം നില്‍ക്കുന്നതെന്നും ചില ഗോസിപ്പുകളും കേള്‍ക്കുന്നുണ്ട്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ സജീവമായതോടെ ഇപ്പോള്‍ ദിലീപ് രംഗത്തെത്തിയിരിക്കുകയാണ്. മഞ്ജു മടങ്ങിവരുന്നതില്‍ തനിയ്ക്ക് ഒരെതിര്‍പ്പുമില്ലെന്നാണ് ദിലീപ് പറയുന്നത്. ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതും തീരുമാനമെടുക്കേണ്ടതും മഞ്ജുവാണെന്നും ദിലീപ് പറഞ്ഞു.

ഒരു അഭിമുഖത്തിലാണ് പ്രേക്ഷകരില്‍ നിന്നും പാപ്പരാസികളില്‍ നിന്നും ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്കൂടിയുള്ള ഉത്തരമെന്നോണം ദിലീപ് പ്രതികരിച്ചത്. ഇപ്പോള്‍ മഞ്ജു നൃത്തത്തിലാണ് ശ്രദ്ധിയ്ക്കുന്നത്. അതു തുടരാന്‍ പദ്ധതിയുള്ളതുകൊണ്ടാണ് കൂടുതല്‍ സ്റ്റേജ് പരിപാടികള്‍ ചെയ്യാന്‍ തയ്യാറായതെന്നും ദിലീപ് പറഞ്ഞു.

നേരത്തേ സത്യന്‍ അന്തിക്കാട് ഫഹദ് ഫാസിലിനെ നായകനാക്കി ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവായിരിക്കും നായികയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സത്യന്‍ തന്നെ അക്കാര്യം നിഷേധിയ്ക്കുകയും ചെയ്തു. എന്നാല്‍ മഞ്ജു തിരിച്ചുവരാന്‍ തയ്യാറാണെങ്കില്‍ നായികയാക്കി ഒരു ചിത്രം ചെയ്യാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.

അടുത്തി സുരേഷ് ഗോപി അവതാരകനായ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ചാനല്‍ ഷോയില്‍ സംസാരിക്കുമ്പോള്‍ തിരിച്ചുവരവിനെക്കുറിച്ച് തനിയ്ക്ക് ഒന്നും ഉറപ്പിച്ച് പറയാനാകില്ലെന്ന് പറഞ്ഞ മഞ്ജു തിരിച്ചുവന്നേയ്ക്കാമെന്നൊരു സൂചന നല്‍കുകയും ചെയ്തിരുന്നു. മാത്രമല്ല നേരത്തേ ഒരു നൃത്ത പരിപാടിയ്‌ക്കെത്തിയപ്പോള്‍ അഭിനയം തനിയ്ക്ക മതിയായിട്ടില്ലെന്നും മഞ്ജു പറഞ്ഞിരുന്നു.

English summary
Actor Dileep said that he is not aginst of wife Manju Varrier's reentry to the filmdom.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam