ദിലീപ് ഊര്‍ജ്വസലനായ നടനെന്ന് നിക്കി ഗല്‍റാണി
കൊച്ചി: മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കിയ നടി നിക്കി ഗല്‍റാണിക്ക് ദിലീപിനെ കുറിച്ച് പറയുമ്പോള്‍ നൂറു നാക്കാണ്. 1983, വെള്ളിമൂങ്ങ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ബാംഗ്ലൂര്‍ സുന്ദരി ഇപ്പോള്‍ ദിലീപ് നായകനാകുന്ന ഇവന്‍ മര്യാദരാമന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. 1983 എന്ന ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ച പളനിയില്‍ വച്ചാണ് ഷൂട്ടിങ്.
താന്‍ ഇതുവരെ അഭിനയിച്ചിട്ടുള്ളവരില്‍ വച്ച് ഏറ്റവും ഊര്‍ജ്വസലനായ നടനാണ് ദിലീപ് എന്ന് നിക്കി പറയുന്നു. ഷൂട്ടിങ് വേളയിലും ഒഴിവു സമയങ്ങളിലും ദിലീപ് ക്യാമ്പിലുള്ളവര്‍ക്കെല്ലാം സന്തോഷം പകരുന്നുണ്ടെന്നാണ് നിക്കിയുടെ പക്ഷം. ദിലീപിനൊപ്പം അഭിനയിക്കുന്നതുതന്നെ രസകരമാണ്, പല കാര്യങ്ങളും പഠിച്ചെടുക്കാനുണ്ടെന്നും നിക്കി പറയുന്നു.

ആദ്യ ചിത്രങ്ങളില്‍ മലയാളം ഭാഷ ഒരു പ്രശ്‌നമായിരുന്നെങ്കിലും ഇപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ട്. മാത്രമല്ല, മര്യാദ രാമനില്‍ തന്റെ പ്രായത്തിനനുസരിച്ചുള്ള വേഷം ലഭിച്ചതിലും നിക്കി സന്തോഷവതിയാണ്. വിദേശത്ത് പഠനം പൂര്‍ത്തിയാക്കിയശേഷം കേരളത്തിലെത്തുന്ന പെണ്‍കുട്ടിയായാണ് സിനിമയില്‍ നിക്കിയുടെ വേഷം.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്കിടയില്‍ തെലുങ്ക് ചിത്രമായ 'പ്രേമ കഥ'യുടെ തമിഴ് പതിപ്പിലും നിക്കി നായികയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായി വരുന്ന സിനിമ അടുത്തുതന്നെ റിലീസ് ചെയ്യും. മലയാളത്തിനൊപ്പം അന്യഭാഷകളില്‍ കൂടി സജീവമാകുന്ന നടി അടുത്തവര്‍ഷത്തോടെ തെന്നിന്ത്യയില്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കുമെന്ന് സൂചിപ്പിച്ചു.


Click it and Unblock the Notifications