ബോഡിഗാര്‍ഡാവുന്ന ദിലീപ്
തമിഴില്‍ തമിഴ് പേരുകള്‍ നല്‍കിയാല്‍ നികുതിയിളവ് ലഭിക്കും. അതുകൊണ്ട് അവിടെയാരും സിനിമയുടെ പ്രമേയത്തിന് യോജിച്ചതായാലും ഇംഗ്ലീഷ് പേരുകള്‍ നല്‍കാന്‍ മിനക്കെടാറില്ല. മലയാളം സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ നല്‍കുന്ന സിദ്ധിഖിന്റെ ഒടുവിലത്തെ തമിഴ് ചിത്രത്തിന് പോലും തമിഴ് പേരായിരുന്നു.
എന്നാല്‍ മലയാളത്തില്‍ അത്തരം ചട്ടങ്ങളൊന്നുമില്ലാത്തതിനാല്‍ തനിക്കിഷ്ടപ്പെട്ട രീതിയില്‍ തന്നെയാണ് പുതിയ മലയാളചിത്രത്തിനും സിദ്ധിഖ് പേര് നല്‍കിയിരിക്കുന്നത്. ദിലീപിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ബോഡി ഗാര്‍ഡ് എന്നാണ്.
തന്റെ മലയാളം സിനിമകള്‍ക്ക് ഇംഗ്ലീഷ് പേരുകള്‍ തന്നെ വേണമെന്ന് സംവിധായകന്‍ സിദ്ധിഖിന് നിര്‍ബന്ധമുണ്ട്. ആദ്യചിത്രമായ റാംജിംറാവ് സ്പീക്കിംഗ് മുതല്‍ സിദ്ധിഖ് ആ രീതി തുടരുന്നു. മമ്മൂട്ടി നായകനായ ക്രോണിക് ബാച്ചിലറിനു ശേഷം ഒരു നീണ്ട ഇടവേള പിന്നിട്ടാണ് സിദ്ധിഖ് പുതിയ മലയാളചിത്രം സംവിധാനം ചെയ്യുന്നത്.
സിദ്ധിഖ് ചിത്രത്തില്‍ ദിലീപ് നായകനാവുന്നത് ഇതാദ്യമായാണ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ ദിലീപ് ബോഡിഗാര്‍ഡിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ആദ്യന്തം പ്രേക്ഷകരില്‍ ചിരിയുണര്‍ത്തുന്ന ചിത്രങ്ങളൊരുക്കിയിട്ടുള്ള സിദ്ധിഖ് ആദ്യമായി ദിലീപുമായി ഒന്നിക്കുമ്പോള്‍ കോമഡിയുടെ മറ്റൊരു വെടിക്കെട്ട് തന്നെ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.
ജോണി സാഗരിക നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ഈയാഴ്ച എറണാകുളത്ത് നടക്കും. ആഗസ്തിലാണ് ബോഡിഗാര്‍ഡിന്റെ ചിത്രീകരണം നടക്കുന്നത്. നവംബറില്‍ ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications