മര്യാദരാമന്‍ തെലുങ്ക് റീമേക്ക്
മലയാളിത്തമുള്ള കഥകളിലേ ദിലീപ് അഭിനയിക്കാറുള്ളൂ. എന്നാല്‍ അത്തരം സിനിമകള്‍ നിലംതൊടാതെ പൊട്ടാന്‍ തുടങ്ങിയതോടെ അന്യഭാഷകളിലെ ഹിറ്റുകളുടെ കഥ വാങ്ങി സിനിമ ചെയ്യാന്‍ തീരുമാനിച്ചു. പുതിയ ചിത്രമായ മര്യാദ രാമന്‍ 2010ല്‍ തെലുങ്കിലെ ഹിറ്റ് ചിത്രമായ മര്യാദ രാമണ്ണ എന്ന ചിത്രത്തിന്റെ മലയാളം പകര്‍പ്പാണ്. എന്നാല്‍ ഈ തെലുങ്കു ചിത്രമാകട്ടെ 1920റിലീസ് ചെയ്ത ഔവര്‍ ഹോസ്പിറ്റാലിറ്റി എന്ന ഇംഗഌഷ് സിനിമയുടെ പകര്‍പ്പും.
എസ്.എസ്. രാജമൗലിയാണ് തെലുങ്ക് ചിത്രം സംവിധാനംചെയ്തത്. സുനില്‍ ആയിരുന്നു നായകന്‍. ഇതേ ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ എന്ന പേരില്‍ അജയ്‌ദേവ്ഗണ്‍ നായകനായി ഹിന്ദിയില്‍ സംവിധാനം ചെയ്തിരുന്നു. തമിഴിലും ഇതേ കഥ സിനിമയായിട്ടുണ്ട്. സന്താനം നായകനായ വല്ലവന് പുല്ലും ആയുധം എന്ന പേരില്‍. മര്യാദ രാമണ്ണ എന്ന പേരില്‍ തന്നെയാണ് കന്നഡയിലും ഈ ചിത്രമെത്തിയത്.

മലയാളത്തില്‍ സിബി കെ. തോമസ്-ഉദയ്കൃഷ്ണയാണ് ദിലീപിനു വേണ്ടി കഥാസന്ദര്‍ഭം മാറ്റി ഈ ചിത്രമൊരുക്കുന്നത്. തെലുങ്കിലെ ചില താരങ്ങളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ സുരേഷ് ദിവാകര്‍ ആണ് സംവിധാനം. നിക്കി ഗില്‍റാണിയാണ് ദിലീപിന്റെ നായിക.
ക്രിസ്മസിനു തിയറ്ററില്‍ എത്തേണ്ടിയിരുന്ന ഈ ചിത്രം പുതുവര്‍ഷത്തിലായിരിക്കും റിലീസ് ചെയ്യുക. ആന്റോ ജോസഫ് ആണ് നിര്‍മാണം. അരിമില്‍ തൊഴിലാളിയായ രാമുവായിട്ടാണ് ദിലീപ് അഭിനയിക്കുന്നത്. തെലുങ്കിലെ വിജയം മലയാളത്തില്‍ ആവര്‍ത്തിക്കുമെന്നു പ്രതീക്ഷിക്കാം.


Click it and Unblock the Notifications











