»   » ദാണ്ടാ ഗെടിയെ,ദിലീപേട്ടനും തൃശ്ശൂക്കാരനായി വരണ്..തൃശ്ശൂര്‍ സ്ളാങ്ങില്‍ എത്തിയ നടന്മാര്‍ ഇവരാണ് ട്ടാ

ദാണ്ടാ ഗെടിയെ,ദിലീപേട്ടനും തൃശ്ശൂക്കാരനായി വരണ്..തൃശ്ശൂര്‍ സ്ളാങ്ങില്‍ എത്തിയ നടന്മാര്‍ ഇവരാണ് ട്ടാ

Posted By: ഭദ്ര
Subscribe to Filmibeat Malayalam

മലയാള സിനിമയ്ക്ക് മാറ്റി നിര്‍ത്താന്‍ കഴിയാത്ത ബന്ധമുണ്ട് തൃശ്ശൂക്കാരുടെ സ്ളാങ്ങിനോട്... പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സ്ളാങ്ങില്‍ ഒന്നാണ് തൃശൂര്‍ സ്ളാങ്ങ്.

അടൂര്‍ സാറിനോടുള്ള എല്ലാ ആദരവും വച്ചുകൊണ്ട് തന്നെ പറയട്ടെ, അതി ദയനീയം 'പിന്നെയും'

തൃശൂര്‍ സ്ളാങ്ങില്‍ അഭിനയിച്ച തകര്‍ത്ത നടന്മാര്‍ക്കൊപ്പം ഇതാ ദിലീപും എത്തുന്നു. ദിലീപിന്റെ അടുത്ത ചിത്രത്തില്‍ തൃശ്ശൂക്കാരനായാണ് എത്തുന്നത്.

മോഹന്‍ലാലിന്റെ നായികയായി തിരിച്ചുവരാനുള്ള ആഗ്രഹം മേനക ഉപേക്ഷിക്കാന്‍ കാരണം?

ബിജു അരൂക്കുട്ടി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ പശ്ചാത്തലം തൃശൂരിലാണ് ഒരുക്കിയിരിക്കുന്നത്. വൈ വി രാജേഷാണ് തിരക്കഥ. കോമഡി എന്റര്‍ടൈനറായിരിക്കും ചിത്രം.

തൃശൂര്‍ സ്ലാങ്ങില്‍ സിനിമയില്‍ അഭിനയിച്ച നടന്മാര്‍ ഇവരൊക്കെയാണ്...കണ്ട് നോക്കൂ..

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ്


പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തില്‍ അരി പ്രാഞ്ചിയായി മമ്മൂട്ടി എത്തിയത് ആരും മറക്കില്ല. രജ്ഞിത് സംവിധാനം ചെയ്ത് ചിത്രത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു.

തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍

പത്മരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തില്‍ തൃശൂര്‍ സ്ളാങ്ങിലാണ് മോഹന്‍ലാല്‍ എത്തിയത്.

സപ്തമശ്രീ തസ്കരഃ


സപ്തമശ്രീ തസ്കരഃ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് തൃശൂര്‍ സ്ളാങ്ങില്‍ എത്തിയത്. അനില്‍ രാധാകൃഷ്ണ മേനോനാണ് ചിത്രം സംവിധാനം ചെയ്തത്.

പുണ്യാളന്‍ അഗര്‍ബത്തീസ്


ജയസൂര്യയുടെ ചിത്രങ്ങളിൽ ശ്രദ്ധേയമായ ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. ചിത്രത്തില്‍ ആരെയും വെല്ലുന്ന തരത്തില്‍ തൃശൂര്‍ സ്ളാങ്ങ് കൈകാര്യം ചെയ്തിരുന്നു ജയസൂര്യ.

ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍


ജമ്‌നാപ്യാരി എന്ന ചിത്രത്തില്‍ തൃശൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവറായി കുഞ്ചാക്കോ ബോബന്‍ എത്തി.

തിരുവമ്പാടി തമ്പാന്‍


എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമായ തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ തൃശൂര്‍ സ്ളാങ്ങ് ജയറാമും സംസാരിച്ചു. ബോക്‌സ് ഓഫീസില്‍ വേണ്ടത്രെ വിജയം കൈവരിക്കാന്‍ ജയറാമിന് സാധിച്ചില്ല.

English summary
Thrissur dialect is common in Malayalam films. It is one of the most loved regional dialects in Kerala and it has been used to full effect in certain Malayalam films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam