ദിലീപ് നേവിയില്‍
ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒട്ടേറെ വ്യത്യസ്‌ത കഥാപാത്രങ്ങളെ വെള്ളിത്തിരയിലവതരിപ്പിച്ച ദിലീപ് ആദ്യമായി നേവി ഉദ്യോഗസ്ഥന്റെ വേഷമണിയുന്നു.
ചെസ് ഫെയിം രാജ് ബാബു സംവിധാനം ചെയ്യുന്ന കളേഴ്‌സ് എന്ന ചിത്രത്തിലാണ് ദിലീപ് എന്ന നേവി ക്യാപ്‌റ്റന്റെ വേഷത്തിലെത്തുന്നത്. സഞ്‌ജയ് എന്ന കഥാപാത്രത്തിനാണ് ദിലീപ് ഈ ചിത്രത്തില്‍ ജീവന്‍ പകരുക.
ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ചടങ്ങ് മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നടത്തി.
സുനിത പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിയ്‌ക്കുന്ന കളേഴ്‌സിന്റെ തിരക്കഥയൊരുക്കുന്നത് വി.സി അശോകാണ്. വയലാര്‍ ശരതിന്റെയും ഗീരിഷ് പുത്തഞ്ചേരിയുടെയും ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സുരേഷ് പീറ്ററാണ്. അരോമ റിലീസ് ചിത്രം ക്രിസ്‌തുമസിന് തിയറ്ററുകളിലെത്തിയ്‌ക്കും.


Click it and Unblock the Notifications