വാളയാര്‍ പരമശിവമല്ല,മാധ്യമ പ്രവര്‍ത്തകനായി ദിലീപ്! പൊറിഞ്ചുവിന് പിന്നാലെ ജോഷി ചിത്രം വരുന്നു

By Midhun Raj

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷരുടെ ഇഷ്ടം നേടിയെടുത്ത കൂട്ടുകെട്ടാണ് ദിലീപും ജോഷിയും. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ സിനിമകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രങ്ങളാണ്. ഒരിടവേളയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റണ്‍വേയുടെ രണ്ടാം ഭാഗമായ വാളയാര്‍ പരമശിവമാണ് എല്ലാവരും പ്രതീക്ഷിച്ചതെങ്കിലും ഇപ്പോള്‍ മറ്റൊരു ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.

On Air Eeppan

മാധ്യമ പ്രവര്‍ത്തകനായിട്ടാണ് ജോഷി ചിത്രത്തില്‍ ദിലീപ് എത്തുക. ഓണ്‍ എയർ ഈപ്പൻ എന്നാണ് സിനിമയ്ക്ക് പേരിട്ടതെന്ന് അറിയുന്നു. നവാഗതരായ അരുണും നിരഞ്ജനുമാണ് സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. ജാഫേഴ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജിന്‍ ജാഫര്‍ ചിത്രം നിര്‍മ്മിക്കുന്നു. സിനിമയുടെ ഷൂട്ടിംഗ് ജനുവരി അവസാനം ആരംഭിക്കുമെന്നാണ് അറിയുന്നത്. എറണാകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

അതേസമയം കൈനിറയെ ചിത്രങ്ങളുമായിട്ടാണ് ദിലീപ് മുന്നേറികൊണ്ടിരിക്കുന്നത്. ഓര്‍ഡിനറി എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുഗീത് ഒരുക്കുന്ന മൈ സാന്റയാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. സിനിമ ക്രിസ്മസ് റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അതേസമയം എസ് എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്ത ദിലീപ് ചിത്രം ജാക്ക് ഡാനിയേല്‍ നവംബറിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X