ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

By Lakshmi

റണ്‍വേ, ലയണ്‍, ട്വന്റി 20 തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ജോഷി ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് അവതാരം. ഗ്രാമീണനായ ഒരു യുവാവ് നഗരത്തിലെത്തുന്നതും അതിന് ശേഷം അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. കുടുംബപശ്ചാത്തലത്തിലുള്ള ആക്ഷന്‍ ചിത്രം എന്ന് അവതാരത്തെ വിശേഷിപ്പിയ്ക്കാം. കൊച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

ജോഷി ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം മോഹന്‍ലാല്‍ നായകനായ ലോക്പാല്‍ ആയിരുന്നു. വളരെ ദയനീയമായി പരാജയപ്പെട്ടൊരു ചിത്രമായിരുന്നു ഇത്. അതുകൊണ്ടുതന്നെ അടുത്ത ചിത്രമായ അവതാരം വലിയൊരു ഹിറ്റായി മാറുകയെന്നത് ജോഷിയെ സംബന്ധിച്ച് അത്യാവശ്യമാണ്.

മാധവനായി ദിലീപ്

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

നാട്ടിന്‍ പുറത്തുനിന്നും നഗരത്തിലെത്തുന്ന മാധവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്നത്.

മാധവന്റെ സാഹചര്യങ്ങള്‍

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

നഗരത്തില്‍ അനുദിനമുണ്ടാകുന്ന അനുഭവങ്ങളുമായി പൊരുത്തപ്പെടാന്‍ മാധവന് കഴിയുന്നില്ല. പക്ഷേ നഗരത്തിലെ അനുഭവങ്ങള്‍ ഈ യുവാവിനെ ഒരു പുതിയ ആളാക്കി മാറ്റുകയാണ്.

നായികയായി ലക്ഷ്മി മേനോന്‍

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

തമിഴകത്ത് പേരെടുത്തുകഴിഞ്ഞ മലയാളി താരം ലക്ഷ്മി മേനോനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തുന്നത്. മണിമേഖലയെന്നാണ് ലക്ഷ്മിയുടെ കഥാപാത്രത്തിന്റെ പേര്. ഇന്‍ഷുറന്‍സ് കമ്പനിയിലെ ജോലിക്കാരിയാണ് മണിമേഖല.

ജോയ് മാത്യു

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് ജോയ് മാത്യു പ്രത്യക്ഷപ്പെടുന്നത്. കരിമ്പന്‍ ജോണ്‍ എന്നാണ് ജോയ് മാത്യുവിന്റെ കഥാപാത്രത്തിന്റെ പേര്.

മറ്റ് താരങ്ങള്‍

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ചാലി പാലാ, നന്ദു പൊതുവാള്‍, വിനയപ്രസാദ്, ഷമ്മി തിലകന്‍ എന്നിവരെല്ലാം ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തിരക്കഥ

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

കൊച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് വ്യാസന്‍ എടവനക്കാടാണ്.

ദീപക് ദേവിന്റെ സംഗീതം

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

ദീപക് ദേവാണ് ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കൈതപ്രം ദാമോധരന്‍ നമ്പൂതിരിയാണ് ഗാനരചന.

നിര്‍മ്മാണം

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

പ്രമുഖ തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി കെ തോമസ് എന്നിവര്‍ ചേര്‍ന്നാണ് അവതാരം നിര്‍മ്മിക്കുന്നത്.

റിലീസ്

ദിലീപിന്റെ അവതാരം ജോഷിയ്ക്ക് രക്ഷയാകുമോ?

ജൂലൈയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആര്‍ ഡി ശേഖറാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഫോര്‍ ബി മോഷന്‍ പിക്‌ചേഴ്‌സ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X