ജീത്തുവിന്റെ ചിത്രത്തില്‍ ജ്യോതി ദിലീപിന് നായിക
'മൈ ബോസ്' എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും ദിലീപും വീണ്ടും ഒന്നിക്കുകയാണ് 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തിലൂടെ. ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത് ജ്യോതി കൃഷ്ണയാണത്രെ.
ദിലീപിന്റെ ഭാര്യയുടെ വേഷത്തിലാണ് ജ്യോതി കൃഷ്ണ അഭിനയിക്കുന്നത്. ഒരു വര്‍ഷം മുമ്പേ ഈ ചിത്രത്തെ കുറിച്ച് തന്നോട് പറഞ്ഞിരുന്നുവെന്നും ജീത്തു ജോസഫിനൊപ്പം ഒരു സിനിമ ചെയ്യുന്നതില്‍ സന്തോമുണ്ടെന്നും ജ്യോതി പറയുന്നു. നേരത്തെ രഞ്ജിത്ത് സംവിധാനത്തിലൊരുങ്ങിയ 'ഞാന്‍' എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ ഭാര്യയായാണ് ജ്യോതി കൃഷ്ണ എത്തിയത്.

കമല്‍ ഹസനെ നായകനാക്കി 'പാപനാശം' എന്ന ചിത്രം ചെയ്യുന്നതിന്റെ തിരക്കിലാണ് ജീത്തു. 'മര്യാദരാമനാ'ണ് ദിലീപിന്റെ അടുത്ത ചിത്രം. മര്യാദ രാമന്‍ കഴിഞ്ഞാല്‍ മൈ ബോസ് സംവിധായകന്‍ ജീത്തു ജോസഫുമായി ഒരു ചിത്രം ചെയ്യുന്നുവെന്ന് ദിലീപ് തന്നെയാണ് തന്റെ ഒദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പൂര്‍ണമായും ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, സലീം സുഖദ്, നോബി, ചെമ്പന്‍ വിനോദ്, ജോജു, ധര്‍മ്മജന്‍, ചെമ്പിന്‍ അശോകന്‍ ഹാരിഷ് പേരടി, രചന നാരായണന്‍ കുട്ടി തുടങ്ങിയവരും വേഷമിടുന്നുണ്ട്. രാജേഷ് വര്‍മ്മയാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.


Click it and Unblock the Notifications