മോഹന്‍ലാലിന് ശേഷം ദിലീപും
മോഹന്‍ലാലിന് ശേഷം ദിലീപും എന്ന് കേട്ടിട്ട്, ദിലീപും ഒരു മ്യൂസിക് ബാന്റ് തുടങ്ങാനൊരുങ്ങുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇപ്പോള്‍ അതാണല്ലോ ചര്‍ച്ച. ഇത് അഭിനയത്തിന്റെ കാര്യം തന്നെയാണ്. മോഹന്‍ലാലിന് ശേഷം ദിലീപും കന്നടയില്‍ ഒരു സിനിമ ചെയ്യുന്നു.
പുനീത് രാജ്കുമാറിന്റെ മൈത്രി എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ മര്‍മ്മ പ്രധാനമായ ഒരു വേഷം ചെയ്തിരിക്കുന്നത്. എന്നാല്‍ ദിലീപ് കന്നടയിലേക്ക് പോകുന്നത് ഒരു പാട്ട് രംഗത്ത് അഭിനയിക്കാന്‍ വേണ്ടിയാണ്.

കന്നട സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാര്‍ നായകനാകുന്ന വജ്രകായ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് ദിലീപ് എത്തുന്നത്. ഹര്‍ഷ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് ഒരു ഗാനരംഗത്താണ് അഭിനയിക്കുക. ഈ ഗാനരംഗത്ത് ശിവരാജിനും ദിലീപിനുമൊപ്പം തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ തെലുങ്കു നടന്‍ രവി തേജ എന്നിവരുമുണ്ടാകും.

ചിത്രത്തിനു വേണ്ടി ധനുഷ് ഒരു ഗാനം ആലപിക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. വജ്രകായ ഒരു ഫാമിലി എന്റര്‍ടെയ്‌മെന്റ് ചിത്രമായിട്ടാണ് ഒരുക്കുന്നതെന്ന് സംവിധായകന്‍ ഹര്‍ഷ പറയുന്നു. തന്നെ സംബന്ധിച്ച് ഒരു സിനിമയുടെ ഷൂട്ടിങില്‍ ഏറ്റവും പ്രയാസം പാട്ട് രംഗമാണെന്ന് പറഞ്ഞ ദിലീപ്, അന്യഭാഷയില്‍ ഒരു ഗാനരംഗത്ത് അഭിനയിക്കാന്‍ പോകുന്നു എന്നത് അഭിമാനാര്‍ഹമാണ്.


Click it and Unblock the Notifications