ദിലീപും കാവ്യയും ഒരുമിച്ചെത്തുന്നു

By Aswathi

മലയാള സിനിമയില്‍ ഇപ്പോള്‍ ചൂടുള്ള രണ്ട് പേരുകളാണ് കാവ്യ മാധവനും ദിലീപും. ഇവര്‍ ഒന്നിച്ചെത്തുന്നു. സിനിമയ്ക്ക് അപ്പുറത്തേക്ക് ഇതിനെ ബന്ധിപ്പിക്കേണ്ടതില്ല. പറഞ്ഞു വരുന്നത് ഇരുവരുടെയും സിനിമ സംബന്ധിച്ച കാര്യം തന്നെയാണ്.

സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത കാവ്യ മാധവന്റെ ഷി ടാക്‌സിയും സിദ്ധാര്‍ത് ഭരതന്‍ സംവിധാനം ചെയ്ത ദിലീപിന്റെ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രവും തിയേറ്ററിലെത്തുന്നത് ഒരുമിച്ചാണ് (മെയ് ഒന്ന്). ഈ മത്സരത്തില്‍ ആര് ജയ്ക്കും എന്നത് കണ്ടിറിയണം.

dileep-kavya

ഒരു ഇടവേളയ്ക്ക് ശേഷം കാവ്യ മാധവന്‍ തിരിച്ചുവന്ന് അഭിനയിക്കുന്ന ചിത്രമാണ് ഷി ടാക്‌സി. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ ഹാസ്യത്തിന് തിരികൊളുത്താന്‍ സുരാജ് വെഞ്ഞആറമൂടും ടിനി ടോമും നോബിയും എത്തുന്നു. ചിത്രത്തിലെ പാട്ടുകളും ട്രെയിലറും ഇതിനോടകം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി കഴിഞ്ഞു.

നിദ്ര എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചന്ദ്രേട്ടന്‍ എവിടെയാ. പൂര്‍ണമായും കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തില്‍ അനുശ്രയും നമിത പ്രമോദുമായി നായികമാര്‍. ദിലീപിന്റെ സ്ഥിരം കോമാളിത്തരങ്ങളില്‍ നിന്നും മാറി, സാഹചര്യങ്ങള്‍ക്കനുയോജ്യമായ ഹാസ്യരംഗങ്ങള്‍ക്കൊണ്ട് സമ്പന്നമാണ് ചിത്രമെന്ന സൂചന ചിത്രത്തിന്റെ ട്രെയിലറും ടീസറും നല്‍കുന്നു.

കാവ്യയ്ക്കും ദിലീപിനുമൊപ്പം മസ്തരിക്കാന്‍ കുഞ്ചാക്കോ ബോബനും എത്തുന്നുണ്ട്. നവാഗതനായ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിറകൊടിഞ്ഞ കിനാവുകളുമായാണ് ചാക്കോച്ചന്‍ വരുന്നത്. അഴകിയ രാവണനിലെ അംബുജാക്ഷനെ പുനര്‍ജീവിപ്പിയ്ക്കുന്ന ചിത്രത്തില്‍ ചാക്കോച്ചനൊപ്പം ശ്രീനിവാസനും റിമ കല്ലിങ്കലും എത്തുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X