»   » ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

Written By:
Subscribe to Filmibeat Malayalam

നല്ല അവസരം വന്നാല്‍ ഇനിയും ദിലീപേട്ടനൊപ്പം അഭിനയിക്കുന്നതില്‍ തനിക്ക് താത്പര്യകുറവില്ല എന്ന് കാവ്യ മാധവന്‍ പറഞ്ഞിരുന്നു. അത് സത്യമായി. മലയാളത്തിന്റെ ഹിറ്റ് ജോഡികളായ കാവ്യ മാധവനും ദിലീപും വീണ്ടും ഒന്നിയ്ക്കുന്നു.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പിന്നെയും എന്ന ചിത്രത്തിന് വേണ്ടിയാണ് ദിലീപും കാവ്യയും വീണ്ടുമൊന്നിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 11ന് തിരുവനന്തപുരത്ത് ആരംഭിയ്ക്കും. ചിത്രത്തെ കുറിച്ച് കൂടുതലറിയാം

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

കാവ്യയക്കും ദിലീപിനും പുറമെ, നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്, കെപിഎസി ലളിത, നന്ദു, സൃന്ദ, രവി വള്ളത്തോള്‍, പി ശ്രീകുമാര്‍, സുധീര്‍ കരമന, എംകെ ഗോപാലകൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു.

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

എംജെ രാധാകൃഷ്ണനാണ് ഛായാഗ്രാഹണം നിര്‍വ്വഹിയ്ക്കുന്നത്. എഡിറ്റിങ് ബി അജിത്ത് കുമാറും, കുക്കു പരമേശ്വരന്‍ പ്രൊഡക്ഷന്‍ ഡിസൈനിങും നിര്‍വ്വഹിയ്ക്കുന്നു. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

2008 ല്‍ പുറത്തിറങ്ങിയ ഒരു പെണ്ണും രണ്ട് ആണും എന്ന ചിത്രത്തിന് ശേഷം അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിന്നെയും

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

അടൂരിനൊപ്പം കാവ്യയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ദിലീപ് ഇതാദ്യമായാണ് ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ദിലീപും കാവ്യ മാധവനും 'പിന്നെയും' ഒന്നിക്കുന്നു; അടൂരിന് വേണ്ടി

2011 ല്‍ പുറത്തിറങ്ങിയ വെള്ളരിപ്രാവിന്റെ ചങ്ങാതികള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് കാവ്യ മാധവനും ദിലീപും ഒടുവില്‍ ഒന്നിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് ദിലീപിന് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു

English summary
After a long gap, actors Kavya Madhavan and Dileep will be paired opposite each other in Adoor Gopalakrishnan's upcoming movie, titled Pinneyum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam