ദിലീപും കാവ്യയും മീനാക്ഷിയും തിളങ്ങിയ ചടങ്ങ്, വൈറലായി പുതിയ ചിത്രം

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. കുടുംബത്തിനൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും മുന്‍പ് വൈറലായിരുന്നു. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ആഘോഷങ്ങള്‍ക്കായി എത്തിയപ്പോഴാണ് ദിലീപും കുടുംബവും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ദിലീപിനൊപ്പം ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി ദിലീപ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോസുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായി മാറി.

dileepfamily

നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് കൂട്ടുകാരിയായ മീനാക്ഷിയുടെ ഡാന്‍സുമുണ്ടായിരുന്നു. നമിതാ പ്രമോദ് ഉള്‍പ്പെടെയുളള സുഹൃത്തുക്കള്‍ക്കൊപ്പമാണ് മീനാക്ഷി ദിലീപ് അന്ന് ചുവടുവെച്ചത്. ദിലീപിനും മീനാക്ഷിക്കുമൊപ്പം കാവ്യാ മാധവനും വിവാഹ ചടങ്ങില്‍ തിളങ്ങി. ദിലീപിന് പുറമെ നാദിര്‍ഷയുടെ അടുത്ത സുഹൃത്തുക്കളെല്ലാം തന്നെ ചടങ്ങിന് എത്തിയിരുന്നു.

ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുളള ആഘോഷങ്ങള്‍ ഒരാഴ്ചയോളമായി നടക്കുകയാണ്. സിനിമാ താരങ്ങള്‍ക്കൊപ്പം മിമിക്രി രംഗത്തുനിന്നുളള കലാകാരന്‍മാരും ചടങ്ങിന് എത്തിയിരുന്നു. ഡാന്‍സിനൊപ്പം ഗാനമേളയും വിവാഹ വേദിയില്‍ നടന്നു. മകളുടെ വിവാഹ ആഘോഷത്തില്‍ നാദിര്‍ഷയും പാട്ട് പാടിയിരുന്നു. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍, അമര്‍ ആക്ബര്‍ അന്തോണി തുടങ്ങിയ സിനിമകളിലെ പാട്ടുകള്‍ പാടി നാദിര്‍ഷ തിളങ്ങി.

നടി രകുല്‍ പ്രീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

അതേസമയം വിവാഹ ആഘോഷങ്ങള്‍ക്കിടെ എടുത്ത ദിലീപിന്റെ ഒരു കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ദിലീപിനൊപ്പം മീനാക്ഷിയും കാവ്യയും ഉണ്ട്. ദിലീപിന്റെ ആരാധക ഗ്രൂപ്പുകളിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. നാദിര്‍ഷയുടെ മകളുടെ പ്രീമാര്യേജ് റിസപ്ഷന്‍ ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

Recommended Video

നാദിർഷായുടെ മകളുടെ കല്യാണ വീഡിയോ കാണാം | FilmiBeat Malayalam

ചിത്ര കടപ്പാട്: ദിലീപ് ആര്‍മി

Read more about: dileep kavya madhavan nadirsha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X