ദിലീപിനും കാവ്യ മാധവനും കുഞ്ഞ് പിറന്നു! മീനാക്ഷിയുടെ കുഞ്ഞനുജത്തിയെ കുറിച്ച് ദിലീപ് പറഞ്ഞു, കാണൂ...
കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്തകള്‍ വന്നത് പോലെ കാവ്യയ്ക്ക് കുഞ്ഞ് പിറന്നതായിട്ടും വാര്‍ത്തകള്‍ വന്നിരുന്നു. ഇതില്‍ സത്യമെന്താണെന്നുള്ളത് കൂടുതല്‍ അറിയില്ലായിരുന്നു. ഔദ്യോഗികമായ റിപ്പോര്‍ട്ടുകള്‍ വരുന്നതിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും സിനിമാപ്രേമികളും.
ഒടുവില്‍ ജനപ്രിയതാരം ദിലീപിന്റെയും കാവ്യ മാധവന്റെയും കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് താരകുടുംബത്തിലേക്ക് കുഞ്ഞതിഥി പിറന്നിരിക്കുകയാണ്. ഫേസ്ബുക്ക് പേജുകളിലൂടെ ദിലീപ് ആരാധകര്‍ ദിലീപിന് കുഞ്ഞ് ജനിച്ച കാര്യം സൂചിപ്പിച്ചിരുന്നു. ഇപ്പോള്‍ ദിലീപ് തന്നെയാണ് ഓദ്യോഗികമായി വാര്‍ത്ത സ്ഥിതികരിച്ചിരിക്കുന്നത്.
ദിലീപ് പറയുന്നതിങ്ങനെ..
പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തില്‍ എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണം സ്‌നേഹത്തോടെ, കാവ്യ, ദിലീപ് എന്നുമാണ് ദിലീപ് പറഞ്ഞിരിക്കുന്നത്.ഇന്ന് രാവിലെ 4.45 കൊച്ചിയിലെ സ്വാകാര്യ ആശ്പുത്രിയിലായിരുന്നു കാവ്യ കുഞ്ഞിന് ജന്മം നല്‍കിയത്.

വാര്‍ത്തകള്‍ പ്രചരിച്ചു
ഇന്നലെ മുതല്‍ ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ദിലീപിന് കുഞ്ഞ് ജനിച്ചെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഒടുവില്‍ ദിലീപിന് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിരിക്കുകയാണെന്നും കാവ്യ മാധവന്‍ പെണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നു ദിലീപ് ഫാന്‍സ് ക്ലബ്ബില്‍ വന്ന കുറിപ്പില്‍ പറഞ്ഞിരുന്നു. ജനപ്രിയന്‍ വീണ്ടും അച്ഛനായി. കാവ്യയ്ക്ക് പെണ്‍കുഞ്ഞാണെന്നും ആശംസകള്‍ അറിയിക്കുന്നതായിട്ടുമാണ് പോസ്റ്റിലുള്ളത്. ഇപ്പോള്‍ പുറത്ത് വന്ന ദിലീപിന്റെ പോസ്റ്റ് അതിവേഗം വൈറലായിരിക്കുകയാണ്.

ദിലീപ്-കാവ്യ വിവാഹം
പലപ്പോഴായി ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും 2016 ലായിരുന്നു മലയാളക്കരയെ അത്ഭുതപ്പെടുത്തി കൊണ്ട് ദിലീപ്-കാവ്യ മാധവന്‍ വിവാഹം നടന്നത്. നവംബര്‍ 25 നായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ശേഷം താരദമ്പതികളുടെ ജീവിതത്തെ പിടിച്ച് കുലുക്കിയ വലിയ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതിനെയെല്ലാം തരണം ചെയ്തിരുന്നു. ഒടുവില്‍ ഏറ്റവും സന്തോഷം നല്‍കുന്ന നിമിഷത്തിലൂടെയായിരുന്നു കുടുംബം കടന്ന് പോയത്.

കുഞ്ഞതിഥിയെ കാത്തിരിക്കുകയായിരുന്നു..
കാവ്യ മാധാവനും ദിലീപും അവരുടെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. കാവ്യ ഗര്‍ഭിണിയാണെന്ന വാര്‍ത്ത അടുത്തിടെയാണ് ഔദ്യോഗികമായി പറഞ്ഞത്. മകള്‍ ഏ്ട്ട് മാസം ഗര്‍ഭിണിയാണെന്ന് കാവ്യയുടെ അച്ഛനായിരുന്നു വെളിപ്പെടുത്തിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് വലിയൊരു സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു. നിറവയറുമായി നില്‍ക്കുന്ന കാവ്യയുടെ ചിത്രങ്ങളും പുറത്ത് വി്ട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ അതിവേഗമായിരുന്നു കാവ്യയുടെ ചിത്രങ്ങള്‍ വൈറലായത്.

മീനാഷിയ്ക്ക് കൂട്ട്
കാവ്യ-ദിലീപ് വിവാഹത്തിന് മുന്നില്‍ നിന്നത് ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ഇപ്പോള്‍ മീനാക്ഷി ഒരു ചേച്ചി കൂടി ആയിരിക്കുകയാണ്. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ പ്രവചനമുണ്ടായിരുന്നു. മീനാക്ഷിയ്ക്ക് കുഞ്ഞനിയത്തിയായിരിക്കും പിറക്കുന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍ കുഞ്ഞനിയനായിരിക്കുമെന്നായിരുന്നു മറ്റ് ചിലര്‍. ദിലീപിന്റെ പുത്രിയായി മീനാക്ഷിയുള്ളപ്പോള്‍ മലയാള സിനിമയിലെ മറ്റൊരു താരപുത്രനായിരിക്കും ജനിക്കുന്നതെന്നും ചിലര്‍ വാദിച്ചിരുന്നു. ഒടുവില്‍ മലയാളത്തിലേക്ക് മറ്റൊരു താരപുത്രി കൂടി എത്തിയിരിക്കുകയാണ്.
ചന്ദ്രട്ടനെവിടെയാ എന്ന സിനിമയിലെ വൈറലാവുന്ന വീഡിയോ


Click it and Unblock the Notifications