ദിലീപിനൊപ്പം ഡാന്‍സ് ചെയ്യുന്ന കാവ്യാ മാധവന്‍, സമൂഹ മാധ്യമങ്ങളില്‍ വിഡിയോ വൈറലാകുന്നു !!

നാദിര്‍ഷയുടെ പാട്ടിനൊത്ത് ചുവടു വെക്കുന്ന ദിലീപും കാവ്യാ മാധവനും. വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു..

By Nihara

വിവാഹ ശേഷം ദിലീപും കാവ്യാ മാധവനും ഒരുമിച്ചെത്തിയ ഷോയില്‍ ഇരുവരും ഒരുമിച്ച് ചുവടുവെച്ച് പ്രേക്ഷകര്‍ക്കു മുന്നിലെത്തി. അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ആദ്യ ഷോ ഏപ്രില്‍ 29 ന് ടെക്‌സാസിലെ ഓസ്റ്റിനിലാണ് അരങ്ങേറിയത്. ധര്‍മ്മജന്‍, രമേഷ് പിഷാരടി, നമിത പ്രമോദ്, റിമി ടോമി, കൊല്ലം സുധി, സുബി സുരേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീമിന്റെ ആദ്യ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവന്നിട്ടുള്ളത്.

മൂന്നു മണിക്കൂര്‍ നീണ്ട ഷോ കണ്ടിറങ്ങിയവരൊക്കെ ഒരൊറ്റ അഭിപ്രായമാണ് പറഞ്ഞത്. അടുത്ത കാലത്തൊന്നും ഇത്ര മികച്ചൊരു ഷോ കണ്ടിട്ടില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തിയ ജനക്കൂട്ടമാണ് ഷോ കാണാനെത്തിയത്.

വിഡിയോ വൈറലാകുന്നു

ദിലീപിനൊപ്പം ചുവടുവെച്ച് കാവ്യാ മാധവന്‍

കാവ്യയുടെ സിനിമാ ജീവിതത്തിന് ദിലീപ് വിലങ്ങു തടിയാകുമോയെന്ന ആശങ്കയായിരുന്നു ഇതുവരെ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കാവ്യയുടെ കലാജീവിതത്തിന് സകല പിന്തുണയും നല്‍കുന്ന ഉത്തമ പങ്കാളിയാണ് താനെന്ന് ഈ ഷോയിലൂടെ ദിലീപ് തെളിയിച്ചു.

വിഡിയോ വൈറലാകുന്നു

ദിലീപ് കാവ്യ നൃത്ത വിഡിയോ വൈറലാകുന്നു

ദിലീപിനോടൊപ്പം നൃത്തം ചെയ്യുന്ന കാവ്യ. സമൂഹ മാധ്യമങ്ങളിലൂടെ ഈ വിഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ഇവരാണ്.

നാദിര്‍ഷയുടെ പാട്ട്

ദിലീപിനും കാവ്യയ്ക്കും വേണ്ടി പാടിയത്

കാര്യസ്ഥനിലെ മംഗളങ്ങള്‍ വാരിക്കോരി എന്ന പാട്ടിന്റെ ട്യൂണിലുള്ള പാരഡി ഗാനത്തിനൊപ്പമാണ് ദിലീപും കാവ്യയും ചുവടുവെച്ചത്. കാര്യസ്ഥന്‍ ഗെറ്റപ്പിലാണ് ദിലീപ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. സുബിയും നമിത പ്രമോദും മറ്റ് നര്‍ത്തകരും ഗാനരംഗത്തിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X