»   » ആ വിവാഹമോചനത്തില്‍ സത്യമുണ്ടായിരുന്നു, ഈ നീണ്ട കാത്തിരിപ്പ് എന്തിനായിരുന്നു?

ആ വിവാഹമോചനത്തില്‍ സത്യമുണ്ടായിരുന്നു, ഈ നീണ്ട കാത്തിരിപ്പ് എന്തിനായിരുന്നു?

Posted By:
Subscribe to Filmibeat Malayalam

ആരാധകരുടെ ഏറെ കാത്തിരിപ്പിന് ഒടുവില്‍ ദിലീപും കാവ്യയും വിവാഹിതരാകുന്നു. ഒന്‍പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍. സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് 254ാളം ആളുകളാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. മുമ്പ് ഒത്തിരി തവണ ഇരുവരും വിവാഹിതരാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

എന്തായാലും ഗോസിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കും വിരാമമിട്ടാണ് ദിലീപും കാവ്യയും വിവാഹിതരാകുന്നത്. വിവാഹവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളില്‍ ദിലീപ് കൂട്ടുകാരോട് വിവാഹ സൂചന നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് വായിക്കൂ..

ദിലീപ്-കാവ്യ വിവാഹം

ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപും കാവ്യയും വിവാഹിതരാകുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ചടങ്ങുകള്‍. സിനിമാ ലോകത്ത് നിന്ന് 254 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.

വിവാഹിതരാകുമോ?

മഞ്ജു വാര്യരുമായുള്ള വിവാഹത്തിന് ശേഷം കാവ്യയും ദിലീപും വിവാഹതിരാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പലപ്പോഴും വാര്‍ത്ത നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിട്ടുണ്ട്. അങ്ങനെ ഇരുവരും ചിന്തിച്ചിട്ട് പോലുമില്ലെന്നാണ് ഇരുവരും പറഞ്ഞിരുന്നത്.

വിവാഹമോചനം എന്തിനായിരുന്നു?

2014 ജൂണ്‍ 24നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ദിലീപും മഞ്ജും വിവാഹമോചനത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇരുവരുടെയും വിവാഹമോചനം ദിലീപിന് കാവ്യയോടുള്ള അടുപ്പമായിരുന്നുവെന്നാണ് അന്ന് വാര്‍ത്തകള്‍ പ്രചരിച്ചത്.

എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ല

ദിലീപിന് കാവ്യയോടുള്ള പ്രണയമാണ് വിവാഹമോചനത്തിന് കാരണമായതെന്ന് ആരോപണങ്ങള്‍ പുറത്ത് വന്നപ്പോള്‍ കാവ്യ അക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു. ഇക്കാര്യത്തില്‍ ഞാന്‍ മുമ്പ് പ്രതികരിക്കാതിരുന്നത് എനിക്ക് ഉത്തരമില്ലാത്തതുകൊണ്ടല്ലെന്നും എന്റെ ഭാഗത്ത് ന്യായമുള്ളമുള്ളതുകൊണ്ടാണെന്നും നടി പ്രതികരിച്ചിരുന്നു.

English summary
Dileep Kavya Madhavan marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam