മുംബൈ നഗരത്തിൽ ദിലീപും കാവ്യ മാധവനും!! കൂടെ പ്രിയ സുഹൃത്തും, താരങ്ങളുടെ ചിത്രം കാണാം
'കട്ട സപ്പോർട്ട്' എന്നാണ് പലരും ചിത്രത്തിന് കമന്റിട്ടിരുന്നത്. .
Recommended Video

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം ദിലീപും പിന്നെ എഎംഎംഎയിലെ വിവാദങ്ങളുമാണ്. ദിനം പ്രതി എഎംഎംഎയിലെ പൊട്ടിത്തെറിയെ കുറിച്ചുള്ള നിരവധി വാർത്തകളാണ് പുറത്തു വരുന്നത്. ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതിനെ ചൊല്ലി ഉണ്ടായ അഭിപ്രായഭിന്നതയാണ് സിനിമ മേഖലയിലെ പൊട്ടിത്തെറിയ്ക്ക് കാരണമായത്.കേസിൽ അകപ്പെടുന്നതിനും മുൻപ് മാധ്യമങ്ങളിലും പരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു ദിലീപ്. എന്നാൽ കേസിൽ കുറ്റാരോപിതനായി ജയിൽ പോയതിനു ശേഷം പൊതു പാരിപാടികൾക്കോ സോഷ്യൽ മീഡിയയിലെ താരത്തിനെ അധികം കാണാൻ സാധിച്ചിട്ടില്ല.

ഇപ്പോൾ സോഷ്യൽ വൈറലായി കൊണ്ടിരിക്കുന്നത് ദിലീപിന്റേയും കാവ്യമാധവന്റെ ചിത്രമാണ്. ഗായിക മഞ്ജരിക്കൊപ്പമുളള താര ദമ്പതിമാരുടെ ചിത്രമാണ് വൈറലായിരിക്കുന്നത്. മഞ്ജരി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീർഘകാലത്തിന് ശേഷം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും നിങ്ങൾ രണ്ടാളും മുംബൈയിൽ എത്തി തന്നെ കണ്ടതിൽ വലിയ സന്തോഷമുണ്ട്. എത്രയും പെട്ടെന്നു തന്നെ തിരിച്ചു വരണമെന്നും മഞ്ജരി ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനോടൊപ്പം കുറിച്ചു.
മഞ്ജരി പോസ്റ്റ് ചെയ്ത ചിത്രത്തിന് പിന്തുണയായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. കാവ്യയ്ക്കും ദിലീപിനും കട്ട സപ്പോർട്ടാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ അനുകൂലിക്കുന്ന കമന്റുകൾ മാത്രമല്ല വിമർശിക്കുന്ന കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നത്തെ ഒരു സഹാചര്യത്തിലും ദിലീപിനെ പിന്തുണയ്ക്കുന്ന അനേകം പേരുണ്ടെന്നു ഇതിൽ നിന്ന് വ്യക്തമാകുകയാണ്.


Click it and Unblock the Notifications











