»   » ആ സ്‌നേഹത്തിനും വാത്സല്യത്തിനും ഒരു മാറ്റവുമില്ല, നീലേശ്വരത്തുകാരുടെ കുഞ്ഞിയ്ക്ക് ഹാപ്പി വെല്‍കം!

ആ സ്‌നേഹത്തിനും വാത്സല്യത്തിനും ഒരു മാറ്റവുമില്ല, നീലേശ്വരത്തുകാരുടെ കുഞ്ഞിയ്ക്ക് ഹാപ്പി വെല്‍കം!

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞിട്ടും ദിലീപിനെയും കാവ്യയെയും പാപ്പരാസികള്‍ വെറുതെ വിടുന്നില്ല. വിവാഹത്തിന് ശേഷം ഇരുവരും ദുബായ് യ്ക്ക് പോകാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് ശേഷം ഇരുവരും കാവ്യയുടെ സ്വന്തം നാടായ നീലേശ്വരത്ത് എത്തി. പാപ്പരാസികള്‍ ക്ലിക്കിയ ഫോട്ടോസും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചുവന്ന നിറത്തിലുള്ള ചുരിദാറാണ് കാവ്യ ഇട്ടിരിക്കുന്നത്. മുണ്ടും ഷര്‍ട്ടും ഉടുത്ത് നാടന്‍ വേഷത്തിലാണ് ദിലീപ്. ദിലീപും കാവ്യയും എത്തുന്നത് അറിഞ്ഞ് നാട്ടുകാരെല്ലാം റോഡില്‍ കൂടിയിരുന്നു. നീലേശ്വരത്തുകാര്‍ എന്ന് പറഞ്ഞാല്‍ കാവ്യയ്ക്ക് അത്രയും പ്രിയപ്പെട്ടവരാണ്. ഏത് അഭിമുഖത്തിലും കാവ്യ തന്റെ നീലേശ്വരംകാരോടുള്ള സ്‌നേഹത്തെ കുറിച്ച് തുറന്ന് പറയാറുണ്ട്.

കാവ്യയുടെ സ്വന്തം നീലേശ്വരം

കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ ടൗണാണ് നീലേശ്വരം. കാവ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇവിടെയാണ്. പിന്നീട് സിനിമാ നടിയായി വളര്‍ന്നപ്പോഴാണ് കാവ്യ കൊച്ചിയിലേക്ക് താമസം മാറ്റുന്നത്.

നീലേശ്വരത്ത് ദിലീപ് ഇത് ആദ്യമായി

വിവാഹത്തിന് ശേഷം ദിലീപ് ഇത് ആദ്യമായാണ് നീലേശ്വരത്ത് എത്തുന്നത്. കാവ്യയുടെ വീട്ടുകാരും ബന്ധുക്കളും ദിലീപിനെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.

രണ്ടാമത്തെ തവണ

വിവാഹത്തിന് ശേഷം രണ്ടാമത്തെ തവണയാണ് ദിലീപിന്റെയും കാവ്യയുടെയും ഫോട്ടോ ആരാധകര്‍ക്കിടയില്‍ എത്തുന്നത്.

അഭിനയം നിര്‍ത്തി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കാവ്യ അഭിനയ ജീവിതം നിര്‍ത്താന്‍ തീരുമാനിച്ചതായി പറയുന്നുണ്ട്. കുടുംബ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ വേണ്ടിയാണിതെന്നും പറയുന്നു. അതേ സമയം ഭാര്യ സിനിമയില്‍ അഭിനയിക്കുന്നതിനോട് തീരെ താത്പര്യമില്ലെന്ന് മുമ്പേ ദിലീപ് തുറന്ന് പറഞ്ഞിട്ടുണ്ട്.

English summary
Dileep & Kavya Madhavan Spotted In Neeleshwaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam