»   »  വിവാഹശേഷം ദമ്പതികള്‍ ദുബായില്‍; ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക

വിവാഹശേഷം ദമ്പതികള്‍ ദുബായില്‍; ആദ്യ വിരുന്ന് മമ്മൂട്ടിയുടെ വക

By: Nihara
Subscribe to Filmibeat Malayalam

കൊച്ചി: വിവാഹിതരായ നവദമ്പതികള്‍ക്ക് ആദ്യവിരുന്ന് മമ്മൂട്ടിയുടെ വക. വിവാഹത്തിന് തൊട്ടു പിന്നാലെ ഇരുവരും മമ്മൂട്ടിയുടെ വീട്ടില്‍ ഉച്ചഭക്ഷണം കഴിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സിനിമാലോകം ഒന്നടങ്കം ഉറ്റുനോക്കിയ താരജോഡികള്‍ ജീവിതത്തിലൂടെ ഒന്നിച്ചത് ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സ്ഥാനം പിടിച്ച താരജോഡി കൂടിയായിരുന്നു ദിലീപും കാവ്യയും. ഏകദേശം 21 സിനിമകളിലോളം ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഏറെ നാളുകള്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ഇരുവരും വിവാഹിതരായത്.

വ്യാഴാഴ്ച രാത്രിയാണ് ദിലീപ് വിവാഹത്തിന് ക്ഷണിച്ചതെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. കുടുംബാംഗങ്ങളുടെ പിന്തുണയോടെയുള്ള വിവാഹമാണിത്. മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയോടെ താന്‍ വിവാഹിതനാകുന്നതെന്ന് ദിലീപ് പറഞ്ഞു. കാവ്യയുടെ വിവാഹ മോചനത്തിന് പിന്നാലെ ദിലീപിന്റെ വിവാഹ മോചന ഹര്‍ജിയും കോടതിയിലെത്തിയതോടെയാണ് ഗോസിപ്പുകള്‍ക്ക് ആക്കം കൂടിയത്.ഇരുവരും വിവാഹിതരായതായി പലതവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അഭിനയ ജീവിത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിടുന്നതിനിടയിലാണ് ഇരുവരും വിവാഹിതരാകുന്നതെന്നത് ശ്രദ്ധേയമാണ്. വിവാഹശേഷം മകള്‍ക്കൊപ്പം ഇരുവരും ദുബായിലേക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്. മകളുടെ പൂര്‍ണ്ണ പിന്തൂണയോടെയാണ് വിവാഹമെന്ന് ദിലീപ് നേരത്തെ പ്രതികരിച്ചിരുന്നു.

നാടകീയ വിവാഹം

വളരെ രഹസ്യമായിട്ടാണ് വിവാഹ വാര്‍ത്ത പ്ലാന്‍ ചെയ്തിരുന്നത്. വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഇരുവരും അടുത്ത ബന്ധുക്കളോട് പോലും പറഞ്ഞിരുന്നില്ല. എല്ലാവരോടും വെള്ളിയാഴ്ച രാവിലെ കൊച്ചിയില്‍ എത്താന്‍ പറഞ്ഞാണ് ദിലീപ് വിളിച്ചതെന്നാണ് പ്രമുഖ താരങ്ങള്‍ പറയുന്നത്.

പൂക്കാലം വരവായി സിനിമയില്‍ തുടങ്ങിയ ബന്ധം

1991 ല്‍ കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയത്.

അങ്കിള്‍ വിളി മാറ്റേണ്ടി വരും

ആദ്യ സിനിമയുടെ ലൊക്കേഷനില്‍ കാവ്യ ദിലീപിനെ അങ്കിള്‍ എന്നായിരുന്നു ആദ്യം വിളിച്ചത്. അന്ന് തന്നെ ദിലീപ് ആ വിളി തിരുത്തിച്ചു. തന്ന ചേട്ടാ എന്ന് വിളിച്ചാല്‍ മതിയെന്ന് ഉപദേശിച്ചു.

ഗോസിപ്പ് കോളങ്ങളില്‍ സ്ഥിര പ്രതിഷ്ഠ

ഗോസിപ്പ് കോളങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ താരജോഡി കൂടിയാണ് ദിലീപു കാവ്യയും. 21 ഓളം സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച ഹിറ്റ് ജോഡി. വിവാഹ മോചന വര്‍ത്ത കൊണ്ടും ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിവാഹ ശേഷം ദുബായിലേക്ക്

വിവാഹ ശേഷം മകള്‍ മീനാക്ഷിയുമൊത്ത് ഇരുവരും ദുബായിലേക്ക് പോവുമെന്നാണ് ഇവരോട് അടുത്ത ബന്ധമുള്ളവര്‍ സൂചിപ്പിച്ചിട്ടുള്ളത്.

English summary
Dileep and Kavya will go to Dubai after their marriage. The first party is hosted by Mamootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam