»   » നിങ്ങളെ അറിയിക്കാതെ ഒന്നും നടത്തില്ല; അച്ഛന്‍ പറഞ്ഞതു പോലെ വിവാഹം നടത്തി കാവ്യ

നിങ്ങളെ അറിയിക്കാതെ ഒന്നും നടത്തില്ല; അച്ഛന്‍ പറഞ്ഞതു പോലെ വിവാഹം നടത്തി കാവ്യ

Posted By: Nihara
Subscribe to Filmibeat Malayalam

കൊച്ചി: ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് ദിലീപ് കാവ്യ- വിവാഹം. തിരശീലയ്ക്കു പിന്നിലും ഇനി ഇവര്‍ ഒരുമിച്ച് ജീവിക്കും. ഒട്ടേറെ സിനിമകളില്‍ കണ്ട ക്ലൈമാക്‌സ് പോലൊരു ഒന്നിക്കല്‍. സഹപ്രവര്‍ത്തകരെ വരെ അമ്പരപ്പെടുത്തിയാണ് പെട്ടെന്നൊരു നാളില്‍ ഇവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചത്
ബഹ്‌റിനിലായിരുന്ന ദിലീപ് വ്യാഴാഴ്ച കൊച്ചിയിലെത്തിയപ്പോഴാണ് സഹപ്രവര്‍ത്തകരെ വിളിച്ച് പിറ്റേ ദിവസം കൊച്ചിയിലെത്താന്‍ ആവശ്യപ്പെടുന്നത്. ഇതനുസരിച്ച് എത്തിയവരില്‍ പലരും മുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പാണ് വിവാഹമാണ് നടക്കാന്‍ പോകുന്നതെന്നറിഞ്ഞത്.

വിവാഹ തീരുമാനമെടുത്തിട്ട് നാളുകള്‍ ഏറെയായിട്ടില്ലെന്ന് ദിലീപ് പറഞ്ഞു. തന്റെ പേരില്‍ ബലിയാടായ കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചപ്പോള്‍ കുടുംബാംഗങ്ങള്‍ പൂര്‍ണ്ണ പിന്തുണയാണ് നല്‍കിയത്. മകള്‍ മീനാക്ഷിയുടെ പരിപൂര്‍ണ്ണ സമ്മതത്തോടെയാണ് വിവാഹം നടത്തിയതെന്നും ജനപ്രിയ നായകന്‍ പ്രതികരിച്ചു. ദിലീപ്-കാവ്യ ബന്ധം ഗോസിപ്പ് കോളങ്ങളില്‍ മുന്‍പേ സ്ഥാനം പിടിച്ചതാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത മുന്‍പ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹ മോചനത്തിന് ശേഷം ഈ വാര്‍ത്തയുടെ പ്രാധാന്യം കൂടി. ഒപ്പം പ്രേക്ഷകരുടെ ആകാംക്ഷയും.

മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടിയിരുന്നില്ല

വിവാദങ്ങളെ ഭയന്ന് മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന പതിവ് ശീലം ഇവര്‍ക്ക് അന്യമാണ്. ആരോപണങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ ഇരുവരും ജീവിച്ചു. എന്നാല്‍ വിവാഹത്തോടു കൂടി ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടി രണ്ടുപേരും നല്‍കി. ഏറെ രഹസ്യമായിരുന്നു വിവാഹ തീരുമാനം.

സമചിത്തത കൈവിടാതെ അച്ഛന്‍

വിവാഹ വാര്‍ത്ത സ്ഥിരീകരിക്കുന്നതിനായി മാധ്യമങ്ങള്‍ ആശ്രയിച്ചിരുന്നത് അച്ഛനെയാണ്. എല്ലാ മാസവും വിവാഹക്കാര്യവുമായി ബന്ധപ്പെട്ട വാര്‍ത്ത അറിയാനായി പലരും അച്ഛനെ വിളിക്കാറുണ്ട്. വിവാഹം നടത്താതെ ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു പിതാവിനെയും പോലെ അച്ഛനും വിഷമം വരാറുണ്ടായിരുന്നു. എല്ലാവരോടും സമചിത്തതയോടെയാണ് അച്ഛന്‍ പെരുമാറിയിട്ടുള്ളത്.

മാധ്യമങ്ങളെ അറിയിക്കും

നിങ്ങളെ അറിയിക്കാതെ ഒന്നും നടത്താന്‍ പോകുന്നില്ല. മകളുടെ വിവാഹം ആരെയും ഒളിച്ചുവെച്ച് നടത്തില്ല. പറഞ്ഞതു പോലെ മകളുടെ വിവാഹം എല്ലാവരെയും അറിയിച്ച് മനോഹരമായി നടത്തി.

ശാലീന വേഷത്തില്‍

പച്ചക്കരയുള്ള മുണ്ടും സെറ്റുമണിഞ്ഞ് മുല്ലപ്പൂ ചൂടി ശാലീന സുന്ദരിയായാണ് കാവ്യ അണിഞ്ഞൊരുങ്ങിയത്. തികച്ചും ലളിതമായ വേഷത്തിലാണ് ദിലീപും എത്തിയത്. ഓണ്‍സ്‌ക്രീനില്‍ നല്ലപാതികളായി മികച്ച അഭിനയ പ്രകടനം കാഴ്ചവെച്ച ഇരുവരും ഓഫ് സ്‌ക്രീനില്‍ മികച്ച കുടുബജീവിതം നയിക്കട്ടെ..

English summary
Everything is done what my father planned said by Kavya madhavan after her marriage with dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam