»   » മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു, ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് പ്രതികരിക്കാനില്ല

മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു, ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് പ്രതികരിക്കാനില്ല

By: Sanviya
Subscribe to Filmibeat Malayalam

ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് അറിഞ്ഞത് മുതല്‍ എല്ലാവര്‍ക്കും അറിയേണ്ടത് മഞ്ജുവിന്റെ പ്രതികരണമായിരുന്നു. മഞ്ജു വിവാഹത്തില്‍ പങ്കെടുക്കുമോ എന്നെല്ലാം ആരാധകര്‍ക്ക് അറിയാന്‍ ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ വിവാഹ ചടങ്ങില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തില്ല.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നടി. സൈറ ബാനു എന്ന ചിത്രത്തിന്റെ തിരക്കില്‍. എന്നാല്‍ ദിലീപ്-കാവ്യ വിവാഹ കാര്യ അറിഞ്ഞതോടെ അടുത്ത സുഹൃത്തുക്കളെല്ലാം മഞ്ജുവിന്റെ ഫോണിലേക്ക് വിളിച്ചു. പക്ഷേ ഫോണ്‍ സ്വിച്ചിഡ് ഓഫ് ആണന്ന് സുഹൃത്തുക്കള്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ഷൂട്ടിങ് എറണാകുളത്ത്

എറണാകുളത്താണ് സൈറ ബാനുവിന്റെ ഷൂട്ടിങ് നടക്കുന്നത്. അതുകൊണ്ട് തന്നെ മഞ്ജു എറണാകുളത്ത് തന്നെ ഉണ്ടാകുമെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

ഫോണ്‍ സ്വിച്ചിഡ് ഓഫ്

മാധ്യമങ്ങളുടെയും സുഹൃത്തുക്കളുടെ ചോദ്യത്തിന് മറുപടി നല്‍കാന്‍ കഴിയാത്തതാണ് മഞ്ജു ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കാരണമെന്നാണ് അറിയുന്നത്. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമെ മഞ്ജു എവിടെയാണെന്ന കാര്യം വ്യക്തമായി അറിയൂ.

ദിലീപ്-മഞ്ജു വിവാഹം

മലയാള സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ദിലീപും മഞ്്ജുവും വിവാഹിതരാകുന്നത്. പിന്നീട് 14 വര്‍ഷത്തെ ദാമ്പത്ത്യ ജീവിതത്തിന് ശേഷം ഇരുവരും വിവാഹമോചിതരായി.

വിവാഹമോചനത്തിന് കാരണം

എന്നാല്‍ വിവാഹമോചനത്തിന് കാരണം ദിലീപിന് കാവ്യയുമായിട്ടുള്ള അടുപ്പമായിരുന്ന് എന്നായിരുന്നു ആരോപണങ്ങള്‍. പിന്നീട് ദിലീപും കാവ്യയും വിവാഹിതരാകുന്നതായി ഒത്തിരി വാര്‍ത്തകള്‍ പുറത്ത് വന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് ദിലീപ് രംഗത്ത് എത്തിയിരുന്നു.

ഗോസിപ്പുകള്‍ക്ക് വിരാമം

ഇപ്പോഴിതാ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് ദിലീപ്-കാവ്യ വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. സിനിമാ സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

English summary
Dileep-Kavya marriage Manju Warrier responds.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam