»   » അച്ഛന്റെ സന്തോഷമാണ് താന്‍ ആഗ്രഹിച്ചത്; സന്തോഷവതിയായി മീനൂട്ടി

അച്ഛന്റെ സന്തോഷമാണ് താന്‍ ആഗ്രഹിച്ചത്; സന്തോഷവതിയായി മീനൂട്ടി

Posted By: Nihara
Subscribe to Filmibeat Malayalam


കൊച്ചി: തന്റെ പൂര്‍ണ്ണമായ സമ്മത്തോടെയാണ് ദിലീപ് വിവാഹിതനായതെന്ന് മകള്‍ മീനാക്ഷി പ്രതികരിച്ചു. ഇരുവര്‍ക്കും തന്റെ അനുഗ്രഹമുണ്ടെന്നും മീനാക്ഷി പറഞ്ഞു. വിവാഹത്തെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴാണ് മകള്‍ പ്രതികരിച്ചത്.

മകളുടെ പ്രതികരണത്തിനായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയായിരുന്നു. വളരെ സന്തോഷത്തോടെയാണ് മീനാക്ഷി വിവാഹത്തില്‍ പങ്കെടുത്തത്. മകള്‍ നിര്‍ബന്ധിച്ചാല്‍ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാമെന്ന് മുന്‍പ് ദിലീപ് സൂചിപ്പിച്ചിരുന്നു.

മകളുടെ അച്ഛന്‍

മകള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നാണ് വിവാഹ മോചിതനായതിന് ശേഷം ദിലീപ് പ്രതികരിച്ചത്. മകള്‍ ആവശ്യപ്പെട്ടാല്‍ വീണ്ടും കല്ല്യാണം കഴിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ സമ്മതത്തോടെയാണ് കാവ്യയെ കല്ല്യാണം കഴിച്ചതും.

കൂട്ട് വേണമെന്നു തോന്നി

ജീവിതത്തില്‍ കൂട്ട് വേണമെന്നു തോന്നിയപ്പോള്‍ മകളോടും കുടുംബത്തോടും ആലോചിച്ചു. മീനാക്ഷിയുടെ പരിപൂര്‍ണ്ണ പിന്തുണ കൂടിയായപ്പോള്‍ കാവ്യയുടെ കുടുംബത്തോട് കൂടി ആലോചിച്ചു. അങ്ങനെയാണ് തീരുമാനം വിവാഹത്തിലെത്തിയത്. മകള്‍ക്ക് 100 ശതമാനം സന്തോഷമാണ്.

4 പേര്‍

ഞങ്ങള്‍ 4 പേരും അമ്മയുമുള്‍പ്പടെ 4 പേരെയും അനുഗ്രഹിക്കണമെന്ന് ദിലീപ് പറഞ്ഞു. പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണം. സോഷ്യല്‍ മീഡിയ മുന്‍പ് ഞങ്ങളുടെ വിവാഹം നടത്തിയതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഗോസിപ്പ് കൂട്ടുകാരി

എന്റെ പേരില്‍ ഗോസിപ്പില്‍ കിടക്കുന്ന കൂട്ടുകാരിയെ തന്നെയാണ് താന്‍ വിവാഹം ചെയ്യുന്നതെന്ന് ഫേസ് ബുക്ക് ലൈവിലൂടെ ദിലീപ് അറിയിച്ചു. നിരവധി സിനിമകളില്‍ ഹിറ്റ് ജോഡിയായ ഇരുവരും ഇനി ജീവിതത്തിലും മികച്ച ജോഡികളാവട്ടെ..

English summary
Meebakshi is very happy for getting her father got marriage. I give full support to my father she said here on friday.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X