ഒടുവില്‍ കാവ്യയെയും മീനാക്ഷിയെയും കൂട്ടി ദിലീപ് ആ കല്യാണത്തിന് വന്നു, വീഡിയോ വൈറല്‍!!
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ഒടുവില്‍ ദിലീപ് സകുടുംബം ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു. അതിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.വിവാഹത്തിന്റെ ചടങ്ങുകളുടനീളം ദിലീപിനെ കാണാമായിരുന്നു. ചുരിദാര്‍ അണിഞ്ഞ് സിംപിള്‍ ബ്യൂട്ടിയിലാണ് കാവ്യ മാധവന്‍ വിവാഹത്തിനെത്തിയത്. എന്നാല്‍ മകള്‍ മീനാക്ഷി സാരിയുടുത്ത് സുന്ദരിയായി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
ജീവിതത്തില്‍ നേരിട്ട വലിയ പ്രതിസന്ധികള്‍ക്കെല്ലാമൊടുവില്‍ കാവ്യയ്‌ക്കൊപ്പം ദിലീപ് പങ്കെടുക്കുന്ന ഒരു മംഗള കര്‍മത്തിന്റെ ചിത്രം എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ വൈറലാകുന്നത്. കൂടെ മീനാക്ഷിയും ആയപ്പോള്‍ തികഞ്ഞു.

വിവാഹ ശേഷം സിനിമയില്‍ മാത്രമല്ല, സാമൂഹ്യമാധ്യമങ്ങളില്‍ പോലും കാവ്യയെ കാണാനില്ല എന്ന പരാതി പൊതുവെയുണ്ട്. അതിനിടെയിലാണ് പുതിയ ഫോട്ടോയും വീഡിയോയും വൈറലാകുന്നത്. വീഡിയോ കാണൂ...


Click it and Unblock the Notifications