»   » പെട്ടന്നായിരുന്നെങ്കിലും ഇതൊക്കെയുണ്ടായിരുന്നു.. കാവ്യ-ദിലീപ് വിവാഹത്തിന്റെ മനോഹരമായ ടീസര്‍ കാണൂ

പെട്ടന്നായിരുന്നെങ്കിലും ഇതൊക്കെയുണ്ടായിരുന്നു.. കാവ്യ-ദിലീപ് വിവാഹത്തിന്റെ മനോഹരമായ ടീസര്‍ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപിന്റെയും കാവ്യ മാധവന്റെയും വിവാഹ ഗോസിപ്പുകള്‍ ഏറെ നാളായി പാറിപ്പറന്ന് നടക്കുന്നുണ്ടെങ്കിലും പെട്ടന്ന് ഒരു ദിവസം കേരളക്കരയെ മൊത്തം ഞെട്ടിച്ച് ദിലീപ് കാവ്യയുടെ കഴുത്തില്‍ മിന്നു കെട്ടിയത് സിനിമാ ലോകത്തിനും മലയാളി പ്രേക്ഷകര്‍ക്കും ഒരു ഞെട്ടല്‍ തന്നെയായിരുന്നു.

അച്ഛനെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത് ഞാനാണ് എന്ന് മീനാക്ഷി

കൊച്ചിയില്‍ വച്ച് വളരെ ലളിതമായിരുന്നു വിവാഹം. മാധ്യമപ്രവര്‍ത്തകരെയെല്ലാം വിളിച്ച് ലൈവായി ദിലീപ് - കാവ്യ വിവാഹം പ്രേക്ഷകര്‍ കണ്ടു. എന്നാല്‍ ഒരുപാട് ക്യാമറകണ്ണുകളുണ്ടായിട്ടും ഒരു ക്യാമറയെ മാത്രം ദിലീപ് സ്‌പെഷ്യലായി കൊണ്ടു വന്നു.

ഛായാഗ്രാഹണം

ഡ്രീം കാചര്‍ ഫോട്ടോഗ്രാഫിയാണ് ദിലീപ്- കാവ്യ വിവാഹത്തിന് ക്യാമറ ചലിപ്പിച്ചത്. വിവാഹത്തിന്റെ ടീസര്‍ പുറത്തിവിട്ടു. വളരെ മനോരഹമായ പശ്ചാത്തല സംഗീതവും ദൃശ്യ വിരുന്നുമാണ് വെഡ്ഡിങ് ടീസര്‍.

പ്രമുഖര്‍ ആരൊക്കെ

ജയറാം, മമ്മൂട്ടി, മീര ജാസ്മിന്‍, സൃന്ദ അഷബ്, സിദ്ദിഖ്, നാദിര്‍ഷ, കമല്‍, ജോഷി, ലാല്‍ ജോസ്, സലിം കുമാര്‍, സിദ്ധിഖ് (സംവിധായകന്‍), ലാല്‍, രഞ്ജിത്ത്, ചിപ്പി, ജോമോള്‍, സുരേഷ് കുമാര്‍, മേനക, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജീത്തു ജോസഫ് തുടങ്ങിയവരെല്ലാം വിവാഹത്തില്‍ പങ്കെടുത്തു.

ഒറ്റ ദിവസം കൊണ്ട്

ഒറ്റ ദിവസം കൊണ്ടാണ് കാവ്യയുടെയും - ദിലീപിന്റെയും വിവാഹം ആളുകള്‍ അറിഞ്ഞത്. സിനിമയുടെ പൂജയ്ക്ക് എന്ന് പറഞ്ഞാണ് ഹാള്‍ ബുക്ക് ചെയ്തത്. തലേന്ന് രാത്രിയും കല്യാണ ദിവസവുമാണ് പലരെയും വിളിച്ചത്. മാധ്യമപ്രവര്‍ത്തകരെ അറിയിച്ചതും രാവിലെയാണ്.

കാണൂ...

കാവ്യയുടെയും - ദിലീപിന്റെയും വിവാഹത്തിന്റെ ടീസര്‍ കാണാം. മകള്‍ മീനാക്ഷിയാണ് ടീസറിലും തിളങ്ങി നില്‍ക്കുന്ന താരം.

English summary
Dileep Kavyamadhavan Wedding Official Trailer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam