പൊട്ടിച്ചിരിപ്പിക്കാൻ തയ്യാറായി ദിലീപും ഉർവശിയും, 'കേശു ഈ വീടിന്റെ നാഥൻ' പോസ്റ്റർ പുറത്ത്
ദിലീപ്- നാദിർഷ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്. ഉർവശിക്കൊപ്പമാണ് പോസ്റ്ററിൽ ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീലീപ്- ഉർവശി താരജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇതിനു മുൻപ പുറത്തു വന്ന ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ദിലീപിന്റെ വയസ്സനായിട്ടുളള ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദിലീപിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍ശങ്കര്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, ഉര്‍വ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിവരാണ് മറ്റ് താരങ്ങൾ.
ഹാസ്യത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ തിരക്കഥ,സംഭാഷണം ദേശീയ പുസ്‌ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു. നാദ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍,ജ്യോതിഷ്,നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിർഷ തന്നെ സംഗീതം പകരുന്നു.



Click it and Unblock the Notifications