»   » കൊലക്കുറ്റം ചെയ്താലും മകനെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു,പിന്നെ എന്തുകൊണ്ട് ദിലീപിനെ പോയികണ്ടില്ല?

കൊലക്കുറ്റം ചെയ്താലും മകനെ കാണാന്‍ ജയിലില്‍ പോകുമായിരുന്നു,പിന്നെ എന്തുകൊണ്ട് ദിലീപിനെ പോയികണ്ടില്ല?

Posted By: Rohini
Subscribe to Filmibeat Malayalam

ജയിലില്‍ പോയി ദിലീപിനെ കാണാത്തതിന്റെ കാരണം വിശദീകരിച്ച് അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റ്. വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇന്നസെന്റ്.

അമ്മയെക്കാള്‍ സുന്ദരിയായ ഈ താരപുത്രി ആരാണെന്ന് മനസ്സിലായോ... മാലാഖ തന്നെ!!

താന്‍ 'അമ്മ'യുടെ പ്രസിഡന്റ് മാത്രമായിരുന്നെങ്കില്‍ ദിലീപിനെ ഇടയ്ക്കിടെ ജയിലില്‍ പോയി കാണുമായിരുന്നു എന്ന് ഇന്നസെന്റ് പറയുന്നു. കൊലക്കുറ്റം ചെയ്തിട്ട് ജയിലില്‍ കിടക്കുകയാണെങ്കിലും അത് സ്വന്തം മകന്‍ ആണെങ്കില്‍ പോയി കാണില്ലേ എന്നും ഇന്നസെന്റ് ചോദിക്കുന്നു.

പെറ്റിക്കോട്ടാണോ ഇത്.. മുട്ടോളമെത്തുന്ന ഉടുപ്പിട്ട് അനുപമയുടെ ഫോട്ടോ ഷൂട്ട്; ചിത്രങ്ങള്‍ വൈറലാകുന്നു

dileep-innocent

പക്ഷെ എന്തു ചെയ്യാം ജനപ്രതിനിധിയും ആയിപ്പോയില്ലേ. എംപിയായ താന്‍ ജയിലില്‍ പോയി ദിലീപിനെ കാണുന്നത് അനാവശ്യമായ വാര്‍ത്തകള്‍ സൃഷ്ടിയ്ക്കും. അത് അന്വേഷണത്തെ ബാധിയ്ക്കും. ഞാനെന്തുകൊണ്ടാണ് ജയിലില്‍ വന്ന് കാണാതിരുന്നത് എന്ന് ദിലീപിന് വ്യക്തമായി അറിയാം എന്ന് ഇന്നസെന്റ് പറയുന്നു

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറിക്കൂടേ എന്ന് ഒരാള്‍ ചോദിച്ചിരുന്നു. അത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ചോദ്യമാണെന്ന് മനസിലാക്കിയപ്പോള്‍ 'മരിച്ചാലല്ലാതെ മാറില്ല' എന്ന് മറുപടി നല്‍കി. ദിലീപിനോട് ഒരിക്കല്‍ അമ്മയുടെ പ്രസിഡന്റ് ആകുമോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. അതിന് ശേഷമാണ് ഈ കേസും പുകിലുമൊക്കെ ഉണ്ടായത് എന്ന് ഇന്നസെന്റ് പറഞ്ഞു.

English summary
Dileep knows why I didn’t visit him in jail: Innocent

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam