»   » കാവ്യയ്ക്ക് ആറ് മാസത്തെ സീനിയോരിറ്റി? ആ യാത്ര ഇങ്ങനെയായിരുന്നു

കാവ്യയ്ക്ക് ആറ് മാസത്തെ സീനിയോരിറ്റി? ആ യാത്ര ഇങ്ങനെയായിരുന്നു

By: Sanviya
Subscribe to Filmibeat Malayalam

1991ല്‍ പുറത്തിറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയില്‍ എത്തിയ താരമാണ് കാവ്യ മാധവന്‍. കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബേബി ശ്യാമിലിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് കാവ്യ ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്.

എന്നാല്‍ കാവ്യ സിനിമയില്‍ എത്തി ആറ് മാസം കഴിഞ്ഞാണ് ദിലീപ് സിനിമയിലേക്ക് വരുന്നത്. കമലിന്റെ സംവിധാന സഹായിയായി. എന്നാല്‍ ആ സമയത്ത് കണ്ടത് ഓര്‍മ്മയില്ലെങ്കിലും പിന്നീട് ഒരുകാലത്ത് ഇരുവരും മലയാളത്തിലെ ഹിറ്റ് ജോഡികളായി മാറി.

ദിലീപ് സിനിമയിലേക്ക്

മിമിക്രിയിലൂടെയാണ് ദിലീപ് സിനിമയില്‍ എത്തുന്നത്. സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കമല്‍ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ തുടക്കം.

ദിലീപ്-കാവ്യ

ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രമാണ് ദിലീപും കാവ്യ മാധാവനും ഒന്നിച്ച സിനിമ. കാവ്യ മാധവന്‍ ആദ്യമായി നായിക വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു.

21 ചിത്രങ്ങളില്‍

ഇതുവരം 21 ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ അഭിനയിച്ചത്.

ദിലീപ് തിരക്കിലാണ്

സുന്ദര്‍ ദാസ് സംവിധാനം ചെയ്ത വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്. ജോര്‍ജേട്ടന്‍സ് പൂരമാണ് ദിലീപിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
Dileep Kvya Madhavan first met.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam