»   » താടി കളഞ്ഞ് ദിലീപെത്തി, സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു!

താടി കളഞ്ഞ് ദിലീപെത്തി, സോഷ്യല്‍ മീഡിയയിലൂടെ ചിത്രം വൈറലാവുന്നു!

Posted By:
Subscribe to Filmibeat Malayalam
താടി കളഞ്ഞ് ദിലീപ്, എന്തിന്? | filmibeat Malayalam

സിനിമാ രംഗങ്ങളെ വെല്ലുന്ന സംഭവമാണ് അടുത്തിടെയായി ദിലീപിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. അറസ്റ്റും ജയില്‍വാസവുമെല്ലാം തുടരുന്നതിനിടയിലും മികച്ച ആരാധക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. ജയിലില്‍ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയിലായിരുന്നു സിനിമ റിലീസ് ചെയ്തത്.

ജാമ്യം ലഭിച്ചതിന് ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിലാണ് ദിലീപ് അഭിനയിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ദിലീപ് അറസ്റ്റിലായത്. നമിത പ്രമോദാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Dileep

ജയിലില്‍ തുടരുന്നതിനിടയില്‍ ദിലീപ് താടി വളര്‍ത്തിയിരുന്നു. ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷവും താരം താടി കളയാത്തതിനെക്കുറിച്ച് ആരാധകര്‍ ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് ദിലീപിന്റെ പുതിയ ചിത്രം പുറത്തുവന്നത്. ദിലീപ് ഫാന്‍സ് ഓണ്‍ലൈനിലൂടെയാണ് ചിത്രം വൈറലായിക്കൊണ്ടിരിക്കുന്നത്. കമ്മാരസംഭവത്തിന്റെ തേനി ലൊക്കേഷനില്‍ താരം ജോയിന്‍ ചെയ്‌തെന്നും റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ചിത്രം പുറത്തു വന്നതോടെ ആരാദകര്‍ ഏറെ സന്തോഷത്തിലായി. ഇതിനോടകം തന്നെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

English summary
Dileep's latest photo getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X