പുതിയ ലുക്കില്‍ സന്തോഷത്തോടെ ദിലീപ്, കൂടെയുള്ളത് ആരാണെന്നറിയുമോ? കമ്മാരസംഭവം അവസാന ഘട്ടത്തില്‍!

By Nimisha

ദിലീപും നമിതാപ്രമോദും നായികനായകന്‍മാരായെത്തുന്ന കമ്മാരസംഭവത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ പല പ്രമുഖരും സിനിമയുടെ ഭാഗമാവുന്നുണ്ട്. സിനിമയില്‍ അഭിനയിക്കാനെത്തിയ ബോളിവുഡ് താരത്തിനോടൊപ്പമുള്ള ദിലീപിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കമ്മാരസംഭവത്തിന്റെ അവസാന ഘട്ട ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ബോളിവുഡ് താരമായ ആന്‍ഡി വോണിനൊപ്പമുള്ള പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. താടി കളഞ്ഞ് പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ദിലീപിന്റെ പുതിയ ലുക്ക്

ദിലീപിന്റെ പുതിയ ലുക്ക്

കമ്മാരസംഭവത്തിന് വേണ്ടിയുള്ള ദിലീപിന്റെ പുതിയ ലുക്കിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. താടി കളഞ്ഞ് പുതിയ ലുക്കുമായെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബോളിവുഡ് താരത്തിനൊപ്പമുള്ള ഫോട്ടോ

ബോളിവുഡ് താരത്തിനൊപ്പമുള്ള ഫോട്ടോ

പരസ്യ ചിത്രത്തിലും ബോളിവുഡ് സിനിമയിലുമൊക്കെ അഭിനയിച്ച ജര്‍മ്മന്‍കാരനായ ആന്‍ഡി വോണ്‍ ഇച്ച് എന്ന താരവും കമ്മാരസംഭവത്തില്‍ അഭിനയിക്കുന്നുണ്ട്. ഇദ്ദേഹത്തിനൊപ്പമുള്ള ദിലീപിന്റെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ചിരിച്ച് കാണുന്നതില്‍ സന്തോഷം

ദിലീപിനെ ഇങ്ങനെ സന്തോഷത്തോടെ കാണുന്നതില്‍ ആരാധകരും സംതൃപ്തരാണ്. ഈ ചിരി എന്നും നിറഞ്ഞു നില്‍ക്കണമെന്ന തരത്തിലാണ് ചിലര്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.

യഥാര്‍ത്ഥ സന്തോഷമുണ്ടാവണമെങ്കില്‍

യഥാര്‍ത്ഥ സന്തോഷമുണ്ടാവണമെങ്കില്‍

തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് ദിലീപ് തിരിച്ച് കണക്ക് തീര്‍ത്ത് നല്‍കുന്ന ദിവസമാണ് യഥാര്‍ത്ഥ സന്തോഷം തോന്നുള്ളൂവെന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

ദിലീപിനൊപ്പം നിന്നു

ദിലീപിനൊപ്പം നിന്നു

ദിലീപിനെ സംബന്ധിച്ച് വ്യക്തി ജീവിതത്തില്‍ വളരെയധികം വെല്ലുവിളി നിറഞ്ഞൊരു വര്‍ഷമായിരുന്നു 2017. എന്നാല്‍ സിനിമാജീവിതത്തെ ഇത് ബാധിച്ചിരുന്നില്ല. ശക്തമായ ആരാധക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

ശക്തമായ ആരാധക പിന്തുണ

ശക്തമായ ആരാധക പിന്തുണ

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളില്‍ ദിലീപിന് ശക്തമായ പിന്തുണ നല്‍കി ആരാധകരും ഒപ്പമുണ്ടായിരുന്നു. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്.

രാമലീലയുടെ വിജയം

രാമലീലയുടെ വിജയം

ബഹിഷ്‌ക്കരണ ഭീഷണികളും തിയേറ്റര്‍ ഉപരോധവും ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ അരങ്ങു തകര്‍ക്കുന്ന സമയത്താണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ കരിയറിലെ തന്നെ എക്കാലത്തെയും മികച്ച വിജയമായി മാറുകയായിരുന്നു ഈ സിനിമ.

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

കമ്മാരസംഭവത്തിനായി കാത്തിരിക്കുന്നു

രാമലീലയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. പരസ്യ സംവിധായകനായ രതീഷ് അമ്പാട്ടിന്റെ ആദ്യ സിനിമയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അവസാനഘട്ടത്തിലെത്തി

അവസാനഘട്ടത്തിലെത്തി

കമ്മാരസംഭവത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്, പഞ്ചാബി താരമായ സീമര്‍ജീത് സിങ്ങ്, ബോളിവുഡ് താരമായ ആന്‍ഡി വോണ്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സിദ്ധാര്‍ത്ഥിനെ തടയാന്‍ ശ്രമിച്ചിരുന്നു

സിദ്ധാര്‍ത്ഥിനെ തടയാന്‍ ശ്രമിച്ചിരുന്നു

ദിലീപിനോടൊപ്പം അഭിനയിക്കരുതെന്ന തരത്തില്‍ സിദ്ധാര്‍ത്ഥിന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നാല്‍ വെല്ലുവിളികളെ ശക്തമായി നേരിട്ടാണ് താരം സിനിമ പൂര്‍ത്തിയാക്കിയത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യത

ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യത

ദിലീപിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് കമ്മരസംഭവത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കകം തന്നെ വൈറലായ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

സിദ്ധാര്‍ത്ഥിന്‍റെ ലുക്കുമായി സെക്കന്‍റ് പോസ്റ്റര്‍

സിദ്ധാര്‍ത്ഥിന്‍റെ ലുക്കായിരുന്നു രണ്ടാമതായി എത്തിയത്. നിരവധി പേര്‍ ഈ പോസ്റ്റര്‍ ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ പോസ്റ്ററിന് ലഭിച്ചത്.

വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു

വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്നു

ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. 20 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍.

നായികയായി നമിത പ്രമോദ്

നായികയായി നമിത പ്രമോദ്

നമിത പ്രമോദാണ് ഈ സിനിമയില്‍ ദിലീപിന്‍റെ നായികയായി എത്തുന്നത്. അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലും ഇവര്‍ ഒരുമിച്ചാണ് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X