പൂച്ചക്കണ്ണുള്ള നടന്‍, ദിലീപിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ വരുന്നു!

അഭിനയത്തിന് പുറമേ സംവിധാനത്തിലേക്ക് കൂടി ചുവട് മാറിയ നിരവധി താരങ്ങളാണ് ഇന്ന് മലയാള സിനിമയിലുള്ളത്. അതിലൊരാള്‍ നടന്‍ വിനീത് കുമാര്‍ ആണ്. മലയാള സിനിമയില്‍ വിനീത് എന്ന പേരില്‍ രണ്ട് നടന്മാരുണ്ടെങ്കിലും പൂച്ചക്കണ്ണുള്ള നടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന താരമാണ് വിനീത് കുമാര്‍. ഒരു വടക്കന്‍ വീരഗാഥയിലൂടെ ബാലതാരമായിട്ടാണ് വിനീത് സിനിമയിലേക്ക് എത്തുന്നത്. ശേഷം നിരവധി സിനിമകളില്‍ നടനായും സഹനടനായുമെല്ലാം അഭിനയിച്ചിരുന്നു.

ഇതിനിടെ സംവിധാനത്തിലേക്ക് കൂടി ചുവടുമാറിയ താരം ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് ഒരു സിനിമ സംവിധാനം ചെയ്തിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു വിനീത് കുമാറിന്റെ സിനിമാ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം. ഇപ്പോഴിതാ രണ്ടാമതും സിനിമ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇത്തവണ ജനപ്രിയ നടന്‍ ദിലീപാണ് നായകന്‍.

dileep-vineeth

അടുത്ത രണ്ട് വര്‍ഷത്തേക്ക് ദിലീപ് ഏറ്റെടുത്തിരിക്കുന്ന സിനിമകളെ കുറിച്ചെല്ലാം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അക്കൂട്ടത്തിലാണ് വിനീതിനൊപ്പം സിനിമ ചെയ്യുന്നതായിട്ടുള്ള വാര്‍ത്ത വന്നത്. ഈ ചിത്രം അടുത്ത വര്‍ഷത്തേക്ക് ഷൂട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വരുമെന്നാണ് കരുതുന്നത്. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലായിരുന്നു ദിലീപ്. പ്രൊഫസര്‍ ഡിങ്കന്‍, പറക്കും പപ്പന്‍, പിക് പോക്കറ്റ്, എന്നിങ്ങനെ വേറയെും സിനിമകള്‍ വരാനിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X