twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുറ്റക്കാരനല്ലെന്ന് തെളിയും വരെ ഒരു സംഘടനയിലുമില്ല, ഉറച്ച നിലപാടുമായി ദിലീപ്, കാണാം!

    |

    സിനിമാപ്രേമികള്‍ അക്ഷമയോടെ കാത്തിരുന്ന കാര്യത്തില്‍ തീരുമാനമായിരിക്കുകയാണ്. വിവാദങ്ങളും വിമര്‍ശനവുമെല്ലാം തുടരുന്നതിനിടയിലാണ് നിര്‍ണ്ണായകമായ ആ തീരുമാനത്തെക്കുറിച്ച് ദിലീപ് തന്നെ വ്യക്തമാക്കിയത്. കഴിഞ്ഞ വാരത്തില്‍ നടന്ന യോഗത്തിനിടയിലാണ് ദിലീപിന്റെ പുന:പ്രവേശനത്തെക്കുറിച്ച് തീരുമാനമായത്. നേരത്തെയുള്ള തീരുമാനത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അന്ന് താരം കോടതിയെ സമീപിച്ചിരുന്നുവെങ്കില്‍ എല്ലാവരും കുടുങ്ങിയേനെയെന്നുമൊക്കെയായിരുന്നു ഇടവേള ബാബുവും സിദ്ദിഖും വ്യക്തമാക്കിയത്.

    ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുന്‍പായാണ് ഈ വിഷയം ചര്‍ച്ചയ്ക്ക് വെച്ചത്. ഊര്‍മ്മിള ഉണ്ണിയാണ് ഈ ചോദ്യം ഉന്നയിച്ചത്. പിന്നാലെ മറ്റംഗങ്ങള്‍ ഈ വിഷയം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ ദിലീപിനെ പുറത്താക്കിയപ്പോള്‍ മുതല്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്ന പല താരങ്ങളും ഇപ്പോഴത്തെ തീരുമാനത്തിന് ശക്തമായ പിന്തുണ അറിയിച്ചിരുന്നു. ഇതോടെയാണ് താരത്തിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്. ഇതോടെയാണ് ദിലീപ് സംഘടനയിലേക്ക് തിരിച്ചെത്തുമെന്ന് എല്ലാവരും ഉറപ്പിച്ചത്. ഇതേക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

    ഫിയോക്കിന് പിന്നാലെ അമ്മയിലേക്കും കത്ത്

    ഫിയോക്കിന് പിന്നാലെ അമ്മയിലേക്കും കത്ത്

    നിര്‍മ്മാതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘടനയായ ഫിയോക്ക് രൂപീകരിച്ചപ്പോള്‍ നേതൃനിരയിലേക്ക് ദിലീപിന്റെ പേരായിരുന്നു എല്ലാവരും നിര്‍ദേശിച്ചത്. ഫിയോക്കിന്റെ തലപ്പത്തേക്ക് താരമെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ നേതൃനിരയിലേക്ക് താനില്ലെന്ന് വ്യക്തമാക്കി സ്‌നേഹപൂര്‍വ്വം ദിലീപ് ആ അവസരം നിരസിക്കുകയായിരുന്നു. അന്ന് കത്തിലൂടെയാണ് താരം തന്റെ നിലപാടിനെക്കുറിച്ച് വ്യക്തമാക്കിയത്. അമ്മയുടെ കാര്യവുമായി ബന്ധപ്പെട്ടും താരം കത്ത് നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

    തീരുമാനത്തില്‍ സന്തോഷം

    തീരുമാനത്തില്‍ സന്തോഷം

    നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നും വ്യത്യസ്തമായ നടപടിയുമായെത്തിയതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് ദിലീപ് കുറിച്ചിട്ടുണ്ട്. തനിക്ക് നോട്ടീസ് നല്‍കുകയോ രേഖാമൂലം വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലായിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് ഈ തീരുമാനമെടുത്തത്. ഈ തീരുമാനം നിലനില്‍ക്കുന്നതല്ലെന്നറിഞ്ഞതില്‍ സന്തോഷമുണ്ടെങ്കിലും താരം തിരികെ സംഘടനയിലേക്കില്ല.

    നിരപരാധിത്വം തെളിയുംവരെ

    നിരപരാധിത്വം തെളിയുംവരെ

    മനസ്സാവാചാ അറിയാത്ത കാര്യത്തിലാണ് തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടിട്ടുള്ളത്. ഈ സംഭവവുമായി ബന്ധപ്പെട്ട് തന്റെ നിരപരാധിത്വം തെളിയുന്നത് വരെ ഒരു സംഘടനയിലും താന്‍ പ്രവര്‍ത്തിക്കില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയിലേക്ക് തിരികയെത്താനുള്ള മാര്‍ഗം തെളിഞ്ഞതോടെയാണ് എല്ലാവരും താരത്തിന്റെ തീരുമാനമറിയാനായി കാത്തിരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരം ഇക്കാര്യത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്.

    സങ്കടം തോന്നുന്നു

    സങ്കടം തോന്നുന്നു

    മലയാള സിനിമയിലെ നിരവധി അഭിനേതാക്കള്‍ക്ക് ആശ്രയമായി നില്‍ക്കുന്ന സംഘടനയെ തന്റെ പേര് പറഞ്ഞ് അപമാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും താരം കുറിച്ചിട്ടുണ്ട്, ദിലീപിന്റെ കത്ത് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. ആരാധകരുള്‍പ്പടെ നിരവധി പേരാണ് താരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുള്ളത്.

    തിരുപ്പതി ദര്‍ശനത്തിന് പിന്നാലെ

    തിരുപ്പതി ദര്‍ശനത്തിന് പിന്നാലെ

    താനുമായി ബന്ധപ്പെട്ട വിവാദങ്ങളും വിമര്‍ശനവും അരങ്ങുതകര്‍ക്കുമ്പോള്‍ ഇതേക്കുറിച്ചൊന്നും ചിന്തിക്കാതെ ദിലീപ് തിരുപ്പതി ദര്‍ശനം നടത്തുകയായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷമാണ് താരം വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ഫിയോക്കിന്റെ കാര്യത്തിലെ അതേ തീരുമാനം തന്നെയായിരിക്കും അമ്മയുടെ കാര്യത്തിലുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നുവെങ്കിലും താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.

    പോസ്റ്റ് കാണൂ

    പോസ്റ്റ് കാണൂ

    ദിലീപ് അമ്മയ്ക്ക് നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം കാണാം

    English summary
    Dileep's decision about Amma
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X