2013ന്റെ ഭാഗ്യതാരം ദിലീപ്
ജനപ്രിയനായകനെന്നാണ് ദിലീപ് എന്ന നടന്റെ വിശേഷണം. ക്യാമറയ്ക്ക് പിന്നില്‍ നിന്നും അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുമായി വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തിയ മിമിക്രി കലാകാരന്‍കൂടിയായ ദിലീപ് വളരെ പെട്ടെന്നായിരുന്നു മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി മാറിയത്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളേക്കാള്‍ മിനിമം ഗ്യാരണ്ടിയുള്ള നടനായി ദിലീപ് മലയാളത്തില്‍ വിലസുകയാണെന്ന് പറഞ്ഞാല്‍ അതില്‍ തെറ്റുണ്ടാവില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ദിലീപിന്റെ കരിയര്‍ ഗ്രാഫെടുത്താല്‍ വമ്പന്‍ പരാജയങ്ങള്‍ വളരെ കുറവാണ്. സൂപ്പര്‍താരചിത്രങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ എന്തുകൊണ്ടും നേട്ടം കൊയ്തത് ദിലീപിന്റെ ചിത്രങ്ങള്‍തന്നെയാണ്. അതുകൊണ്ടുതന്നെയാണ് വന്‍ സാറ്റലൈറ്റ് തുക ദിലീപ് ചിത്രങ്ങള്‍ക്ക് നല്‍കാന്‍ ചാനലുകള്‍ തയ്യാറാകുന്നതും.
2012ല്‍ ദിലീപിന് പല ഹിറ്റുകളുണ്ടായിരുന്നു, 2013ലെ കഥയും മറിച്ചല്ല. ഈ ഗ്യാരണ്ടിയുള്ളതുകൊണ്ടുതന്നെ ദിലീപിന് നിര്‍മ്മാതാക്കള്‍ വന്‍ പ്രതിഫലമാണ് നല്‍കുന്നത്. രണ്ടരക്കോടിയാണ് ഇപ്പോള്‍ ഒരു ചിത്രത്തിന് ദിലീപിന് ലഭിയ്ക്കുന്നതെന്നാണ് സംസാരം. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന സായിബാബ എന്ന ചിത്രത്തിന് ഏഴുകോടിയാണ് ദിലീപിന് ലഭിച്ചിരിക്കുന്ന പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദിലീപിനെ വച്ച് ഒട്ടേറെ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സിഐഡി മൂസ, ഈ പറക്കും തളിക എന്നീ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിത്രങ്ങളാണ്. ഇതാ 2013ല്‍ ഇതുവരെ ദിലീപ് അഭിനയിച്ച് കോടികള്‍ ലാഭം നേടിയ ചിത്രങ്ങള്‍..

2013ന്റെ ഭാഗ്യതാരം ദിലീപ്
മമ്മൂട്ടിയും ദിലീപും ഒന്നിച്ച കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ച ചിത്രമായിരുന്നു. വന്‍ കളക്ഷന്‍ നേടിയ ചിത്രത്തിന് വലിയ സാറ്റലൈറ്റ് തുകയും ലഭിച്ചിരുന്നു. മികച്ചൊരു എന്റര്‍ടെയിനര്‍ ആയിരുന്നു ഈ ചിത്രം.

2013ന്റെ ഭാഗ്യതാരം ദിലീപ്
വൈശാഖ് സംവിധാനം ചെയ്ത സൗണ്ട് തോമയെന്ന ചിത്രവും മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു. വിഷുച്ചിത്രമായി എത്തിയ സൗണ്ട് തോമ ഒപ്പം റിലീസ് ചെയ്ത മറ്റുപല ചിത്രങ്ങളെയും കടത്തിവെട്ടി. വന്‍ സാറ്റലൈറ്റ് തുക ഈ ചിത്രത്തിനും ലഭിച്ചിട്ടുണ്ട്.

2013ന്റെ ഭാഗ്യതാരം ദിലീപ്
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ഒരുക്കിയ ചിത്രത്തില്‍ ദിലീപിന് അതിഥി വേഷമായിരുന്നു. ചിത്രം വേണ്ടത്ര തിളങ്ങിയില്ലെങ്കിലും അതിഥി വേഷത്തില്‍ ദിലീപ് കസറിയെന്ന് പറയാതെവയ്യ.

2013ന്റെ ഭാഗ്യതാരം ദിലീപ്
ജോസ് തോമസ് ഒരുക്കിയ ശൃംഗാരവേലനും വന്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ്. ഓണച്ചിത്രങ്ങളില്‍ വന്‍ പ്രതികരണം നേടിയ ചിത്രമായിരുന്നു ഇത്. ഇതിനും വന്‍ സാറ്റലൈറ്റ് റേറ്റാണ് ലഭിച്ചത്. 2012ലെ വന്‍ ഹിറ്റുകളിലൊന്നായ മായാമോഹിനിയുടെ ടീം തന്നെയാണ് ശൃംഗാരവേലനിലും ഒന്നിച്ചത്.

2013ന്റെ ഭാഗ്യതാരം ദിലീപ്
വിജി തമ്പി സംവിധാനം ചെയ്ത നാടോടി മന്നന്‍ എന്ന ചിത്രവും മികച്ച പ്രതികരണമാണ് നേടിയത്. മികച്ച ഹാസ്യവും ഒപ്പും സമകാലിക പ്രശ്‌നങ്ങളും ഇടകലര്‍ത്തിയ ചിത്രത്തിലൂടെ ദിലീപ് തന്റെ ജനപ്രിയനായകന്‍ വിശേഷണം ഒന്നുകൂടി ഉറപ്പിച്ചു.

2013ന്റെ ഭാഗ്യതാരം ദിലീപ്
2012ല്‍ സ്പാനിഷ് മസാലയെന്ന ഹിറ്റ് ദിലീപിന് സമ്മാനിച്ച ലാല്‍ ജോസ് ദിലീപിനെ വീണ്ടും നായകനാക്കുന്ന ചിത്രമാണ് ഏഴു സുന്ദരരാത്രികള്‍. ക്രിസ്മസ് ചിത്രമായി റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് ദിലീപ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്. ലാല്‍ ജോസും ദിലീപും ഒന്നിയ്ക്കുന്ന ഏഴാമത്തെ ചിത്രമാണിത്.

2013ന്റെ ഭാഗ്യതാരം ദിലീപ്
ഖുശ്ബു നായികയായി എത്തിയ മാനത്തെക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് അതുവരെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദിലീപ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

2013ന്റെ ഭാഗ്യതാരം ദിലീപ്
1996ല്‍ റിലീസായ സുന്ദര്‍ദാസിന്റെ സല്ലാപം എന്ന ചിത്രമാണ് കരിയറില്‍ ദിലീപിന് ബ്രേക്കായത്. മഞ്ജു വാര്യരുടെ നായികയായുള്ള അരങ്ങേറ്റം ഈ ചിത്രത്തിലൂടെയായിരുന്നു.

2013ന്റെ ഭാഗ്യതാരം ദിലീപ്
സല്ലാപത്തിന് ശേഷം മഞ്ജു-ദിലീപ് ജോഡികള്‍ അണിനിരന്ന പല ചിത്രങ്ങളും ഇറങ്ങുകയും ഹിറ്റാവുകയും ചെയ്തു. ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ പലചിത്രങ്ങളിലും മഞ്ജുവും ദിലീപും ഒന്നിച്ചു.

2013ന്റെ ഭാഗ്യതാരം ദിലീപ്
ലാല്‍ ജോസ് ഒരുക്കിയ മീശമാധവന്‍ എന്ന ചിത്രത്തിലൂടെ ദിലീപ് വലിയൊരു മേക്ക് ഓവറാണ് കരിയറില്‍ നടത്തിയത്. വന്‍ വിജയം നേടിയ ഈ ചിത്രത്തിന് ശേഷം ദിലീപിന്റെ കരിയര്‍ ഗ്രാഫ് ഉയരത്തിലേയ്ക്കുതന്നെയാണ്.


Click it and Unblock the Notifications











