ദിലീപിന്റെ കിങ് ലയര്‍ ക്യാമറയിലല്ല, ഐ ഫോണില്‍ ചിത്രീകരിക്കും
സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രമായ കിങ് ലയര്‍ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതിന് പകരം ഐ ഫോണില്‍ ഷൂട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്, ഇനി ഒക്ടോബര്‍ പകുതിയോട് ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
കേരളത്തില്‍ കുട്ടനാടും കൊച്ചിയിലുമായി കിങ് ലയറിന്റെ ആദ്യ ചിത്രീകരണവും പിന്നീട് ദുബായിലുമായാണ് ചിത്രീകരണം നടക്കുക. സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിലെ നായിക മഡോണ സെബാസ്റ്റിയനാണ് ദിലീപിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.
ഒരു കോമഡി ത്രില്ലര്‍ ചിത്രം കൂടിയായ കിങ് ലയറില്‍ സത്യനാരയണന്‍ എന്ന കഥാപാത്രമാണ് ദിലീപ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സത്യനാരയണന്‍ നുണകള്‍ പറഞ്ഞ് ജീവിക്കുകെയും പിന്നീട് ജീവിതം തന്നെ ഒരു നുണയായി മാറുന്നതാണ് കിങ് ലയറിലൂടെ സിദ്ദിഖ് ലാല്‍ പറയുന്നത്.
സിദ്ദിഖിന്റെ ഹിറ്റ് ചിത്രമായ ബോഡിഗാഡില്‍ ദിലീപ് നായകനായിട്ടുണ്ടെങ്കിലും, ഇത് ആദ്യമായാണ് സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുക്കുന്ന ചിത്രത്തില്‍ ദിലീപ് അഭിനയിക്കുന്നത്.


Click it and Unblock the Notifications











