»   » ദുബായില്‍ നിന്നും ദിലീപ് തിരിച്ചെത്തി, ചിത്രീകരണം തുടങ്ങി

ദുബായില്‍ നിന്നും ദിലീപ് തിരിച്ചെത്തി, ചിത്രീകരണം തുടങ്ങി

By: Sanviya
Subscribe to Filmibeat Malayalam

ദുബായില്‍ നിന്ന് ദിലീപ് തിരിച്ചെത്തി. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രാമലീല എന്ന ചിത്രത്തിലാണ് ദിലീപ് ഇനി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചു. പുലിമുരുകന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്.

ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ എംഎല്‍എയുടെ വേഷത്തിലാണ് ദിലീപ് എത്തുന്നത്. ലയണ്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ എത്തുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

പ്രൊഫസര്‍ ഡിങ്കന്‍

അതേസമയം ദുബായില്‍ നിന്ന് മടങ്ങി എത്തുന്ന ദിലീപ് പ്രൊഫസര്‍ ഡിങ്കനില്‍ അഭിനയിക്കുമെന്നാണ് പറഞ്ഞിരുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവമാണ് റിലീസ് ചെയ്യാനിരിക്കുന്ന ദിലീപിന്റെ മറ്റൊരു ചിത്രം.

ജോര്‍ജേട്ടന്‍സ് പൂരം

കെ ബിജു സംവിധാനം ചെയ്യുന്ന ജോര്‍ജേട്ടന്‍സ് പൂരമാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജനുവരി 26ന് ചിത്രം തിയേറ്ററുകളില്‍ പുറത്തിറങ്ങും.

രാധിക ശരത്കുമാര്‍ തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം തമിഴ് നടി രാധിക ശരത്കുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് രാമലീല. ഹാസ്യത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. സച്ചി ചിത്രത്തിന്റെ തിരക്കഥ.

ഛായാഗ്രാഹണം

പുലിമുരുകന്റെ ക്യാമറ ചലിപ്പിച്ച ഷാജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.

English summary
Dileep Malayalam movie Ramaleela.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam