ദിലീപും മംമ്തയും വീണ്ടും
ഷാഫി ചിത്രത്തില്‍ മംമ്ത ദിലീപിന്റെ നായികയാകുന്നു. പാസഞ്ചര്‍, മൈ ബോസ്, അരികെ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപും മംമ്‌യും ഒന്നിക്കുന്ന ചിത്രത്തിനു കഥയും തിരക്കഥയും എഴുതുന്നത് ഷാഫിയുടെ ചേട്ടന്‍ റാഫിയാണ്. റാഫി പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.
റിങ്മാസ്റ്റര്‍ എന്ന ചിത്രത്തിലും റാഫി അഭിനയിച്ചിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രം സംവിധാനം ചെയ്തിരുന്നതും. മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. രജപുത്ര രഞ്ജിത്താണ് നിര്‍മാണം. മുഴുനീള കോമഡി ചിത്രം തന്നെയാണിത്. ഗോപി സുന്ദറിന്റെതാണ് സംഗീതം.

ഏറെക്കാലത്തിനു ശേഷമാണ് ദിലീപും ഷാഫിയും ഒന്നിക്കുന്നത്. ഇവര്‍ ഒന്നിച്ച കല്യാണ രാമന്‍ വന്‍ ഹിറ്റായിരുന്നു. ദിലീപ്- അജു വര്‍ഗീസ് കോമഡി കൂട്ടുകെട്ടാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. റിങ്മാസ്റ്ററിലും ഇവര്‍ ഒന്നിച്ചഭിനയിച്ചിരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷം മംമ്ത അഭിനയിക്കുന്ന ചിത്രമാണിത്. ടു ലവ് വിത്ത് നൂറയായിരുന്നു മംമ്ത നായികയായ അവസാന ചിത്രം.
ചന്ദ്രേട്ടന്‍ എവിടെയാ, 24- 7 ലവ് സ്‌റ്റോറി, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീപ് നായകനായി അഭിനയിക്കുന്ന ചിത്രമായിരിക്കും ഇത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം ദിലീപ് സ്ഥിരം സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും മാറ്റി പരീക്ഷിച്ചുക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











