തിരിച്ചെത്തുന്നു ദിലീപ് ചിത്രത്തിലൂടെ, സന്തോഷമുണ്ടെന്ന് മംമ്ത
അസുഖത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഒരു ഇടവേളയെടുത്താണ് മംമ്ത പോയത്. ഇപ്പോഴിതാ ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മംമ്ത അഭിനയ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയാണ്. ദിലീപ് നായകനാകുന്ന ചിത്രത്തിന് ടൂ കണ്‍ട്രീസ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പാസഞ്ചര്‍, അരികേ, മൈ ബോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വീണ്ടും, ദിലീപ്- മംമ്ത കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് ടൂ കണ്‍ട്രീസ്. വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് വന്നതില്‍ മംമതയ്ക്ക് ഏറെ സന്തോഷമുണ്ടെന്ന് പറയുന്നു. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ സിനിമയെ കുറിച്ചുള്ള വിശേങ്ങള്‍ പങ്കുവെയക്കവെയാണ് ഇക്കര്യം പറയുന്നത്.

മംമ്ത ഇപ്പോഴും യുഎസില്‍ ചികിത്സയില്‍ തന്നെയാണ്. പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് കാനഡയിലെ മോണ്‍ട്രിയലില്‍ വച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും മംമ്ത പറയുന്നു.
ഉല്ലാസ് എന്ന ദിലീപ് അവതരിപ്പിക്കുന്ന മലയാളീ കഥപാത്രം ഒരു കനേഡിയന്‍ പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ടൂ കണ്‍ട്രീസ് എന്ന ചിത്രത്തിലൂടെ പറയുന്നത്.


Click it and Unblock the Notifications