»   » ദിലീപ് വിട്ടുവീഴ്ച ചെയ്താല്‍ പ്രശ്‌നം തീരുമെന്ന്

ദിലീപ് വിട്ടുവീഴ്ച ചെയ്താല്‍ പ്രശ്‌നം തീരുമെന്ന്

Posted By:
Subscribe to Filmibeat Malayalam

മഞ്ജുവും ദിലീപും വേര്‍പിരിയുന്നതിനെക്കുറിച്ച് രണ്ടാഴ്ച മുമ്പ് രണ്ടുപേരുടെയും വീട്ടുകാര്‍ ചര്‍ച്ച നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്നരീതിയില്‍ വന്ന വാര്‍ത്തകള്‍ നുണയാണെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

അഭിനയിക്കാന്‍ വിട്ടില്ലെങ്കിലും നൃത്തത്തില്‍ തുടരാന്‍ അനുവദിക്കണമെന്ന മഞ്ജുവിന്റെ ആവശ്യം ദിലീപ് അംഗീകരിക്കാത്തതാണത്രേ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നം. മഞ്ജുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും ദിലീപ് ഇക്കാര്യം സമ്മതിച്ചിട്ടില്ലെന്ന് കേള്‍ക്കുന്നു. ഇതുമായി ബന്ധപ്പെട്ടകാര്യത്തില്‍ ഒരു സുഹൃത്ത് ഒത്തുതീര്‍പ്പ് ശ്രമം നടത്തിയെങ്കിലും ദിലീപിന്റെ കുടുംപിടുത്തം പിടിച്ചതോടെ സംഗതി പാളിയെന്നാണ് സൂചന.

Dileep, Manju Warrier

സ്വത്തുവിഭജനം സംബന്ധിച്ച് കാര്യങ്ങളിലും മകള്‍ മീനാക്ഷിയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടത്തി വ്യക്തത വരുത്തിയശേഷമായിരിക്കും ഇവര്‍ കോടതിയെ സമീപിക്കുകയെന്നാണ് അറിയുന്നത്. പരസ്പരധാരണയോടെ പിരിയാനും അതുവഴി കോടതിയിലും മറ്റുമുണ്ടാകാവുന്ന പ്രശ്‌നങ്ങളും വാര്‍ത്തകളും ഒഴിവാക്കാനുമാണ് മഞ്ജുവിന്റെയും കുടുംബത്തിന്റെയും ശ്രമം.

ഇവര്‍ രണ്ടു വഴിയ്ക്ക് പോകുമ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പം നില്‍ക്കുമെന്നും സൂചനയുണ്ട്. പതിമൂന്നുകാരിയായ മീനാക്ഷിയ്ക്ക് അച്ഛനോടാണ് കൂടുതല്‍ അടുപ്പമെന്ന് മുമ്പ് പലപ്പോഴാണ് മഞ്ജു പറഞ്ഞിട്ടുണ്ട്. അടുത്തകാലത്തായി ദിലീപ് നടത്തുന്നയാത്രകളിലും പരിപാടികളിലുമെല്ലാം മീനാക്ഷി കൂടെ പോകാറുണ്ട്. അതുകൊണ്ടുതന്നെ ദിലീപിനൊപ്പമാവും മീനാക്ഷി നില്‍ക്കുകയെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

English summary
Reports says that Dileep and his wife actress and dancer Manju Warrier are on the path to divorce.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam