»   » ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു ഇങ്ങനെ, ഇതാണ് ശരിക്കും താരപോരാട്ടം

ദിലീപും മഞ്ജു വാര്യരും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ പോവുന്നു? അതു ഇങ്ങനെ, ഇതാണ് ശരിക്കും താരപോരാട്ടം

Posted By: Teresa John
Subscribe to Filmibeat Malayalam
നേര്‍‌ക്കുനേര്‍ പോരാട്ടത്തിനൊരുങ്ങി ദിലീപും മഞ്ജുവും! | Filmibeat Malayalam

സാഹചര്യങ്ങള്‍ കൊണ്ട് പല സിനിമകളും ഒന്നിച്ച് റിലീസ് ചെയ്യേണ്ടി വരാറുണ്ട്. ഇത്തവണ ഓണത്തിന് പ്രമുഖ താരങ്ങളുടെ സിനിമകള്‍ തമ്മില്‍ മത്സരമായിരുന്നു നടന്നത്. ഇനി മറ്റൊരു മത്സരം കൂടി വരാന്‍ പോവുകയാണ്. സെപ്റ്റംബര്‍ അവസാനത്തെ ആഴ്ചയില്‍ പൂജയുടെ അവധി ലക്ഷ്യമാക്കി ഒരുപാട് സിനിമകളാണ് റിലീസിന് വേണ്ടി തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്.

ആദം ജോണ്‍ വീണ്ടും ഞെട്ടിക്കും! മോഹന്‍ലാലിനെ പിന്തുടര്‍ന്ന് പൃഥ്വിരാജ് പോവുന്നത് എങ്ങോട്ടേക്കാണ്?

എന്നാല്‍ ശ്രദ്ധിക്കപ്പെടുന്ന താരപോരാട്ടം ഇത്തവണ ഉണ്ടാവാന്‍ പോവുകയാണ്. ദിലീപും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകളാണ് നേര്‍ക്കുനേര്‍ തിയറ്ററുകളില്‍ എത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ പോയതോട് കൂടിയാണ് രാമലീല എന്ന സിനിമയുടെ റിലീസ് വൈകിയത്. എന്നാല്‍ ചിത്രം റിലീസിനെത്തുന്ന ദിവസം തന്നെ മഞ്ജു വാര്യര്‍ നായികയായി അഭിനയിക്കുന്ന ഉദാഹരണം സുജാത കൂടി എത്തുകയാണ്.

കൂട്ടിയിടി ഉണ്ടാവുമോ?

പല താരങ്ങളുടെ സിനിമകള്‍ തമ്മില്‍ ഒന്നിച്ച് റിലീസ് ചെയ്ത് ബോക്‌സ് ഓഫീസില്‍ മത്സരമായി മാറാറുണ്ടെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യയരുടെയും സിനിമകള്‍ നേര്‍ക്ക് നേര്‍ വരുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ ശ്രദ്ധയാണ് ഉണ്ടാക്കിയിരിക്കുന്നത്.

രാമലീല

ദിലീപ് നായകനായി അഭിനയിച്ച സിനിമയാണ് രാമലീല. ജൂലൈയില്‍ തിയറ്ററുകളിലെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സെപ്റ്റംബര്‍ 28

ദിലീപ് പുറത്തിറങ്ങുന്നത് കാത്തിരുന്നാല്‍ സിനിമയെ ബാധിക്കുമെന്നതിനാല്‍ സിനിമയുടെ റിലീസ് സെപ്റ്റംബര്‍ 28 ന് തീരുമാനിക്കുകയായിരുന്നു. പൂജ അവധി കൂടി ലക്ഷ്യം വെച്ചാണ് ചിത്രം അന്ന് റിലീസിനെത്താന്‍ പോവുന്നത്.

ഉദാഹരണം സുജാത

മഞ്ജു വാര്യര്‍ വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ഉദാഹരണം സുജാത. ഫാന്റം പ്രവീന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടുമാണ് നിര്‍മ്മിക്കുന്നത്. സെപ്റ്റംബര്‍ 15 ന് റീലിസ് തീരുമാനിച്ചിരുന്നെങ്കിലും റിലീസ് മാറ്റുകയായിരുന്നു.

സെപ്റ്റംബര്‍ 28 ആണോ?

ഉദാഹരണം സുജാതയും സെപ്റ്റംബര്‍ 28 ന് തന്നെ റിലീസ് ചെയ്യുകയാണെങ്കിലും ദിലീപ് മഞ്ജു ചിത്രങ്ങള്‍ തമ്മില്‍ മറ്റൊരു മത്സരമായിരിക്കും നടക്കാന്‍ പോവുന്നത്. ഇരുവരും ഭാര്യ ഭര്‍ത്തക്കന്മാര്‍ ആയിരുന്നതും ഇപ്പോള്‍ നടക്കുന്ന കേസുകളും ഇരുവരുടെയും സിനിമകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

മുമ്പും കൂട്ടിയിടിച്ചിട്ടുണ്ട്

ദിലീപിന്റെയും മഞ്ജു വാര്യരുടെയും സിനിമകള്‍ ഒന്നിച്ച് തിയറ്ററുകളില്‍ എത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ദിലീപിന്റെ 2 കണ്‍ട്രീസ് റിലീസ് ചെയ്ത ദിവസങ്ങളിലായിട്ടാണ് മഞ്ജുവിന്റെ ജോ ആന്‍ഡ് ദ ബോയി റിലീസ് ചെയ്തിരുന്നത്.

ആരാണ് ജയിച്ചത്?


2015 ല്‍ ക്രിസ്മസിനോട് അനുബന്ധിച്ചായിരുന്നു ഇരു സിനിമകളും റിലീസ് ചെയ്തിരുന്നത്. എന്നാല്‍ 2 കണ്‍ട്രീസ് ഹിറ്റായപ്പോള്‍ മഞ്ജുവിന്റെ സിനിമയ്ക്ക് ബോക്‌സ് ഓഫീസില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ലായിരുന്നു.

പൂജ ചിത്രങ്ങള്‍

ഓണത്തിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ പല സിനിമകളും പൂജ അവധിയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. അതില്‍ മോഹന്‍ലാല്‍, ബിജു മേനോന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ, സണ്ണി വെയിന്‍, എന്നിങ്ങനെ നിരവധി സിനിമകളാണ് സെപ്റ്റംബര്‍ അവസാന ദിവസത്തോടെ തിയറ്ററുകളിലേക്കെത്തുന്നത്.

English summary
More importantly, the upcoming Pooja season would pave way for an interesting clash at the box office. If the latest reports are to go by, the movies of Dileep and Manju Warrier might clash at the box office, that too, on the very same day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam