ഒത്തുപോകാന്‍ കഴിയില്ലെന്ന് മഞ്ജുവും ദിലീപും കോടതിയില്‍
ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള വിവാഹമോചന കേസില്‍ എറണാകുളം കുടുംബ കോടതിയിലെ നടപടികള്‍ പൂര്‍ത്തിയായി. പരസ്പരം ഒത്തുപോകാന്‍ കഴിയില്ലെന്ന് ഇരുവരും കോടതിയെ വീണ്ടും അറിയിച്ചു.
കൗണ്‍സിലിങിന് ശേഷം ഒത്തു തീര്‍പ്പിന് കോടതി നല്‍കിയ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഇരുവരും ഇന്ന് (29-01-2014) ജഡ്ജി പി മോഹനു മുന്നില്‍ ഹാജരാകുകയായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമില്ലെന്ന നടിപടി തന്നെയാണ് ഇരുവരും സ്വീകരിച്ചത്. ഇതോടെ സാങ്കേതികമായി വിവാഹമോചനം പൂര്‍ത്തിയായി. കേസിലെ വിധി ശനിയാഴ്ച പ്രഖ്യാപിയ്ക്കും.

2014 ജൂലൈ 24 നാണ് ഇരുവരും വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഏക മകള്‍ മീനാക്ഷിയെ ദിലീപിനൊപ്പം വിടും എന്ന് മഞ്ജു നേരത്തെ സമ്മതിച്ചതാണ്. മഞ്ജു നല്ല സുഹൃത്തായി തുടരുമെന്നും എന്റെ കുട്ടിയുടെ അമ്മയല്ലെ എന്നുമാണ് ദിലീപ് പ്രതികരിച്ചത്.
വിവാഹ ജീവിതത്തിനിടെ സമ്പാദിച്ച സ്വത്ത് മുഴുവന്‍ ദിലീപിന് തിരിച്ചു നല്‍കുമെന്നും ദിലീപ് തനിക്ക് ജീവനാംശം നല്‍കേണ്ടെന്നും മഞ്ജു അറിയിച്ചിരുന്നു. ദിലീപിന്റെയും മഞ്ജു വാര്യരുടെയും വിവാഹ ജീവിതത്തിലെ അസ്വരസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞെങ്കിലും പിരിയുന്നു എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു.


Click it and Unblock the Notifications