For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാളെയാണ് ആ വേര്‍പിരിയല്‍

  |

  എല്ലാ മലയാളിയെയും വിഷമിപ്പിച്ചുകൊണ്ട് നാളെ ആ വേര്‍പിരിയല്‍ യാഥാര്‍ഥ്യമാകും. പതിനഞ്ചുവര്‍ഷം മുന്‍പ് മലയാളികള്‍ സ്വന്തം മക്കളുേെടാ സഹോദരങ്ങളുടെയോ വിവാഹം പോലെ നടത്തി ആശിര്‍വദിച്ച ആ സ്‌നേഹക്കൂട്ട് നാളെ രണ്ടാകും. അതെ ദിലീപ്- മഞ്ജുവാര്യര്‍ വേര്‍പിരിയല്‍ നാളെ പൂര്‍ണമാകും.

  കമലിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ പ്രണയ ചിത്രം പോലെയായിരുന്നു ഇവരുടെ ജീവിതവും. അത്രയ്ക്കും സംഭവ ബഹുലമായ ജീവിതം. കമലിന്റെ അസോസിയേറ്റ് ആയി സിനിമയിലെത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങളിലൂടെ പിടിച്ചുകയറി നായകനിരയിലെത്തി. സ്‌കൂള്‍ കലോല്‍സവ വേദിയില്‍ നിന്ന് മോഹന്റെ സാക്ഷ്യം എന്ന ചിത്രത്തിലൂടെ മഞ്ജുവും സിനിമയിലെത്തി. പക്ഷേ ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെ അവള്‍ നായികയായി. നായകനായി ദിലീപും. ദിലീപിന്റെ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ചിത്രമായിരുന്നു സല്ലാപം. 1997ല്‍ ആയിരുന്നു സല്ലാപം തിയറ്ററിലെത്തിയത്. പെട്ടെന്നു തന്നെ ഈ ജോടികള്‍ മലയാളികളുടെ ഇഷ്ടപ്പെട്ടവരായി മാറി. പിന്നീടു വന്ന കുടമാറ്റത്തിലും അവര്‍ പ്രണയജോടികളായി. കാമറയ്ക്കു മുന്നിലെ പ്രണയം അപ്പോഴേക്കും അവരുടെ ഹൃദയത്തിലേക്കും പടര്‍ന്നിരുന്നു.

  dileep-manju-court


  എന്നാല്‍ മഞ്ജുവിന്റെ വീട്ടുകാര്‍ക്ക് ഈ പ്രണയം ഇഷ്ടമായിരുന്നില്ല. അതുകൊണ്ടു തന്നെ പ്രണയവാര്‍ത്തയെ രണ്ടുപേരും ആദ്യം നിഷേധിച്ചു. അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളിലൊക്കെ പ്രയണ വാര്‍ത്തകള്‍ സ്ഥിരം സ്ഥാനം പിടിച്ചിരുന്നു. പെട്ടന്നായിരുന്നു മഞ്ജുവിന്റെ വളര്‍ച്ച. കന്‍മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, ഈ പുഴയും കടന്ന്, ദയ, കണ്ണെഴുതി പൊട്ടുംതൊട്ട് എന്നീ ചിത്രങ്ങളിലൂടെ അവര്‍ നായികമാരുടെ മുന്‍നിരയിലെത്തി. അത്ര പെട്ടെന്നു വളര്‍ച്ച നേടാന്‍ ദിലീപിനു കഴിഞ്ഞതുമില്ല. ഈ പുഴയും കടന്ന് എന്ന ചിത്രത്തിലൂടെ ഇവരുടെ പ്രണയം ശരിക്കും ചൂടുപിടിച്ചു. 1998 ഒക്ടോബര്‍ 20ന് ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് രണ്ടുപേരും വിവാഹിതരായി. അത് എല്ലാവരെയും ഞെട്ടിച്ചൊരു വിവാഹമായിരുന്നു. ബന്ധുക്കളൊന്നുംപങ്കെടുത്താത്ത,സുഹൃത്തുക്കള്‍ മാത്രമുള്ള വിവാഹം. എല്ലാവരെയും കൊതിപ്പിക്കുന്നൊരു ജീവിതമായിരുന്നു ദിലീപ്-മഞ്ജുവിന്റെത്. വിവാഹശേഷം അവര്‍ അഭിനയം മതിയാക്കി. മീനാക്ഷിയുടെ അമ്മയായി. ജീവിതം നല്ലരീതിയില്‍ മുന്നോട്ടുപോകുമ്പോഴാണ് മറ്റൊരു നടിയുടെ പേരുമായി ചേര്‍ത്ത് ദിലീപിനെതിരെ ഗോസിപ്പ്് ഇറങ്ങുന്നത്. ആഗോസിപ്പായിരുന്നു അവരുടെ ജീവിതത്തിലെ വില്ലനായതും. പിന്നീട് അകല്‍ച്ചയുടെ നാളുകള്‍. 2012ല്‍ ഗുരുവായൂരില്‍ നൃത്തം അവതരിപ്പിച്ച് മഞ്ജു നൃത്തവേദിയിലേക്കു തിരിച്ചെത്തി.

  പിന്നീട് സിനിമയിലേക്കു തിരിച്ചെത്തുകയാണെന്നും പറഞ്ഞു. 213ല്‍ അമിതാഭ് ബച്ചനോടൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച് മഞ്ജു കാമറയ്ക്കു മുന്നിലുംതിരിച്ചെത്തി. മഞ്ജു ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയം തുടര്‍ന്നു. 2014 ജൂലായ് 24ന് ഇരുവരും വിവാഹമോചനത്തിനു കുടുംബകോടതിയില്‍ അപേക്ഷ നല്‍കി. മാധ്യമങ്ങള്‍ക്കു മുന്‍പില്‍ വിഴുപ്പലക്കലില്ലാതെ അവര്‍ അഭിനയ ജീവിതം തുടര്‍ന്നു. നാളെ അനിവാര്യമായ ആ വിധി വരുന്നതും കാത്തിരിക്കുന്നു എല്ലാവരും.

  English summary
  Dileep, Manju Warrier Formalise Divorce Proceedings; Final Verdict on Saturday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X