മഞ്ജു വാര്യരെ ആശ്വസിപ്പിക്കാന്‍ മീനാക്ഷിയെത്തി, ഒപ്പം ദിലീപും, വീഡിയോ വൈറലാവുന്നു, കാണാം!

Recommended Video

മഞ്ജുവിനെ ആശ്വസിപ്പിക്കാൻ ദിലീപും മീനുവും എത്തിയ വീഡിയോ വൈറൽ | filmibeat Malayalam

കലാജീവിതത്തിലെ തന്റെ വഴികാട്ടിയും മാര്‍ഗദര്‍ശ്ശിയുമൊക്കെ അച്ഛനായിരുന്നുവെന്ന് നിരവധി അഭിമുഖങ്ങളില്‍ മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. വ്യക്തി ജീവിതത്തിലെ വലിയ പ്രതിസന്ധിയില്‍ താരത്തിന് ശക്തമായ പിന്തുണ നല്‍കിയതും കുടുംബമായിരുന്നു. കാന്‍സര്‍ രോഗബാധിതനായ മാധവ വാര്യര്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു. മരണസമയത്ത് മഞ്ജു വാര്യരും സഹോദരന്‍ മധുവാര്യരും ഒപ്പമുണ്ടായിരുന്നു.

മുത്തശ്ശനെ അവസാനമായി കാണാന്‍ കൊച്ചുമകളായ മീനാക്ഷിയും എത്തിയിരുന്നു. ദിലീപിനൊപ്പമാണ് താരപുത്രി എത്തിയത്. തൃശ്ശൂര്‍ പുള്ളിലെ വീട്ടിലെത്തിയ ഇരുവരും ഒരു മണിക്കൂറിലധികം അവിടെ ചെലവഴിച്ചിരുന്നു. മധു വാര്യരെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മീനാക്ഷിയുടെയും വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധവ വാര്യരുടെ വിയോഗം

മാധവ വാര്യരുടെ വിയോഗം

മഞ്ജു വാര്യരുടെയും മധു വാര്യരുടെയും അച്ഛനായ മാധവ വാര്യര്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നിരവധി തവണ അച്ഛനെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ അദ്ദേഹം കലയോട് പ്രത്യേക താല്‍പര്യം പുലര്‍ത്തിയിരുന്നു. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യന്‍ കൂടിയായ അദ്ദേഹം ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. സിനിമാതിരക്കുകളെല്ലാം മാറ്റിവെച്ച് മക്കള്‍ ഇരുവരും അവസാനസമയത്ത് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

മുത്തശ്ശനെ കാണാന്‍ മീനൂട്ടിയെത്തി

മുത്തശ്ശനെ കാണാന്‍ മീനൂട്ടിയെത്തി

മഞ്ജു വാര്യരുടെ മകളായ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിയുന്നത്. ദിലീപുമായുള്ള വിവാഹ മോചനത്തിന് ശേഷം അച്ഛനൊപ്പം പോകാനാണ് ഈ താരപുത്രി താല്‍പര്യപ്പെട്ടത്. അച്ഛനും മകളും തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരം എതിര്‍പ്പ് പ്രകടിപ്പിക്കാതെ മകളുടെ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു. മുത്തശ്ശനെ അവസാനമായി കാണാനായി മീനാക്ഷിയും എത്തിയിരുന്നു.

 ദിലീപും മീനാക്ഷിയും

ദിലീപും മീനാക്ഷിയും

അച്ഛന്റെ കൈപിടിച്ചാണ് മീനൂട്ടി അമ്മവീട്ടിലേക്ക് എത്തിയത്. മുത്തശ്ശന്റെ വിയോഗത്തില്‍ തളര്‍ന്നിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിന് ശേഷമാണ് ഇരുവരും മടങ്ങിയത്. മഞ്ജു വാര്യരുടെ വീട്ടിലേക്കെത്തിയ ദിലീപിന്റെയും മീനാക്ഷിയുടെയും വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ദിലീപുമായുള്ള വിവാഹവും വിവാഹമോചനവും

ദിലീപുമായുള്ള വിവാഹവും വിവാഹമോചനവും

സാക്ഷ്യത്തിലൂടെ സിനിമയിലേക്കെത്തിയ മഞ്ജു വാര്യര്‍ നായികയായി തുടക്കം കുറിച്ച ചിത്രമായിരുന്നു സല്ലാപം. ഈ ചിത്രത്തിലെ നായകന്‍ ദിലീപായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. സ്‌ക്രീനിലെ പ്രണയം മനസ്സിലും പൂവിട്ടുതുടങ്ങിയപ്പോള്‍ ഇരുവരും ജീവിതത്തിലും ഒരുമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1998ലായിരുന്നു ഇവരുടെ വിവാഹം. 17 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. ആരാധകരെ ഏറെ ഞെട്ടിച്ച വിവാഹമോചനം കൂടിയായിരുന്നു ഇത്.

പരസ്പരമുള്ള പഴിചാരലുകളില്ലാതെ

പരസ്പരമുള്ള പഴിചാരലുകളില്ലാതെ

പതിവിന് വിപരീതമായി പരസ്പരമുള്ള പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഇല്ലാതെയാണ് ഈ താരദമ്പതികള്‍ വഴിപിരിഞ്ഞത്. ഇരുവരും വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ട പല തരത്തിലുള്ള കഥകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ പ്രതികരിച്ചിരുന്നില്ല. ജനപ്രിയനായകനും ലേഡി സൂപ്പര്‍ സ്റ്റാറുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഇരുവരും. ഇടവേള അവസാനിപ്പിച്ച് രണ്ടാംവരവുമായി മഞ്ജു വാര്യര്‍ എത്തിയപ്പോള്‍ മുന്‍പ് ലഭിച്ചതിനേക്കാള്‍ ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്.

അച്ഛനെക്കുറിച്ച് വാചാലയാവുന്ന മകള്‍

അച്ഛനെക്കുറിച്ച് വാചാലയാവുന്ന മകള്‍

പെണ്‍കുട്ടികളെ സംബന്ധിച്ച് പലപ്പോഴും അച്ഛനായിരിക്കും റോള്‍ മോഡല്‍. മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയായിരുന്നു. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റായ അദ്ദേഹം മകളുടെ സ്വപ്‌നങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും ശക്തമായ പിന്തുണയാണ് നല്‍കിയത്. അച്ഛന്റെ വിയര്‍പ്പുതുള്ളികളില്‍ കൊരുത്തതാണ് തന്റെ ചിലങ്കയെന്ന് താരം തുറന്നുപറഞ്ഞിരുന്നു. അന്താരാഷ്ട്ര നൃത്തദിനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം അച്ഛനെക്കുറിച്ച് വാചാലയായത്.

കടംവാങ്ങിച്ചും ചിട്ടി പിടിച്ചും

കടംവാങ്ങിച്ചും ചിട്ടി പിടിച്ചും

കടംവാങ്ങിയും ചിട്ടി പിടിച്ചുമൊക്കെയാണ് അച്ഛന്‍ പഠിപ്പിച്ചത്. അമ്മയുടെ സ്വര്‍ണ്ണവും പണയത്തിലായിരുന്നു. അക്കൗണ്ടന്റായ അച്ഛന് കമ്പനി ട്രെയിന്‍ യാത്രയ്ക്ക് പണം നല്‍കുമ്പോള്‍ യാത്ര ബസ്സിലേക്ക് മാറ്റി ആ പണം ലാഭിക്കുമായിരുന്നു. വരുന്ന വര്‍ഷത്തേക്കുള്ള പണം നേരത്തെ തന്നെ സ്വരുക്കൂട്ടുമായിരുന്നു. അന്നൊന്നും ഇതേക്കുറിച്ച് മനസ്സിലായിരുന്നില്ല. പിന്നീടാണ് ഇതേക്കുറിച്ച് മനസ്സിലാക്കിയത്.

നൃത്തപഠനത്തിനുള്ള സൗകര്യം

നൃത്തപഠനത്തിനുള്ള സൗകര്യം

ട്രാന്‍സ്ഫര്‍ ലഭിക്കുമ്പോള്‍ നൃത്തപഠനത്തിന് സൗകര്യമുള്ള സ്ഥലമാണോ അതെന്ന കാര്യത്തെക്കുറിച്ചായിരുന്നു അച്ഛന്‍ ആദ്യം ചിന്തിക്കുന്നത്. യുവജനോസ്തവത്തില്‍ കലാതിലകമായി മകള്‍ നിറഞ്ഞുനിന്നപ്പോള്‍ കുടുംബാംഗങ്ങള്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. പത്രത്തിലെ ഫോട്ടോ കണ്ട് ലോഹിതദാസ് സിനിമയിലേക്ക് വിളിച്ചപ്പോഴും അവര്‍ ശരിക്കും സന്തോഷിച്ചിരുന്നുവെന്ന് താരം പറഞ്ഞിരുന്നു.

വീഡിയോ കാണൂ

മഞ്ജു വാര്യരുടെ പിതാവിനെ അവസാനമായി കാണാനായി ദിലീപും മീനാക്ഷിയും എത്തിയപ്പോള്‍, ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലെ വീഡിയോ കാണാം.

അച്ഛനെക്കുറിച്ച് മഞ്ജു വാര്യര്‍

അച്ഛനെക്കുറിച്ച് വാചാലയാവുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍, വീഡിയോ കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X