ഓമനക്കുട്ടന്റെ മാലു ഇപ്പോള്‍ ഇവിടെയാണ്, മീനത്തില്‍ താലികെട്ട് നായികയുടെ ചിത്രം വൈറല്‍
ദിലീപിന്റെ മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് സുലേഖ. രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത ദിലീപ് ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്. ദിലീപിനൊപ്പം തിലകന്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു മീനത്തില്‍ താലികെട്ട്. ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കാറുളളത്. സിനിമയില്‍ ദിലീപ് അവതരിപ്പിച്ച ഓമനക്കുട്ടന്റെ ഭാര്യ മാലതിയായാണ് നടി അഭിനയിച്ചത്.

മീനത്തില്‍ താലികെട്ടിന് പുറമെ കുഞ്ചാക്കോ ബബോബന്‍ നായകനായ ചന്ദാമാമ എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. സുലേഖ എന്ന പേരിലാണ് മലയാളത്തില്‍ എത്തിയതെങ്കിലും തേജാലി ഘനേക്കര്‍ എന്നാണ് നടിയുടെ യഥാര്‍ത്ഥ പേര്. അതേസമയം വിവാഹശേഷം സിനിമ വിട്ട താരത്തിന്റെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. കുഞ്ഞിനൊപ്പമുളള ഒരു ചിത്രമാണ് നടിയുടെതായി സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
മൂവി മുന്‍ഷി, മലയാളം മൂവി ആന്‍ഡ് മ്യൂസിക്ക് ഡാറ്റാബേസ് ഗ്രൂപ്പുകളിലാണ് നടിയുടെ എറ്റവും പുതിയ വിശേഷം വന്നിരിക്കുന്നത്. സുലേഖയെ പറ്റി വര്‍ഷങ്ങളായിട്ടുളള അന്വേഷണമായിരുന്നെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യന്‍ വിമന്‍സ് അസോസിയേഷന്റെ മാഗസിനില്‍ എ ഹിഡന്‍ സ്റ്റാര്‍ എന്ന തലക്കെട്ടില്‍ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവന്നെും കുറിച്ചുകൊണ്ട് അമല്‍ ജോണ്‍ എന്നയാളാണ് നടിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. 1999ല്‍ സിനിമയില്‍ നിന്ന് ഇടവേള എടുത്ത് മുംബൈയിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ജോലിക്ക് കയറിയ തേജാലി പിന്നീട് അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
Recommended Video
2004ല്‍ വിവാഹം കഴിഞ്ഞ് കുടുംബത്തോടാപ്പം സിംഗപ്പൂരില്‍ സ്ഥിര താമസമാക്കുകയായിരുന്നു. മികച്ചൊരു ഫുഡ് വ്‌ളോഗറും കൂടിയായ സുലേഖ നട്‌മെഗ്നോട്ടസ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഭക്ഷണ കുറിപ്പുകള്‍ പങ്കുവെക്കാറുണ്ട്. ദീപാവലിയോടനുബന്ധിച്ച് റവ ലഡു ഉള്‍പ്പടെയുളള വിഭവങ്ങള്‍ ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട് നടി. സുലേഖയുടെ പുതിയ ചിത്രങ്ങള്‍ സിനിമാ ഗ്രൂപ്പുകളിലും മറ്റുമാണ് വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് ചിത്രങ്ങള്‍ മാത്രമാണ് നടിയുടെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications