ലാലും ദിലീപും ജയറാമും വിദേശത്ത്
വ്യത്യസ്ത ലൊക്കേഷന്‍ തേടി മോഹന്‍ലാലും ദിലീപും ജയറാമും വിദേശത്തേക്കു പറക്കുകയാണ്. ലാല്‍ വിയറ്റ്‌നാം, ദിലീപ് ന്യൂസിലന്‍ഡ്, ജയറാം ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കാണു പോകുന്നത്.
വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുഗന്റെ ചിത്രീകരണത്തിനാണ് ലാല്‍ വിയറ്റ്‌നാമിലേക്കു പോകുന്നത്. സിബി കെ തോമസ്-ഉദയ്കൃഷ്ണ കൂട്ടുകെട്ട് അവസാനമായി തിരക്കഥയെഴുതുന്ന ചിത്രം ബിഗ് ബജറ്റ് മൂവിയാണ്. ലാലിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രസിദ്ധ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിനാണ് ഇതില്‍ സംഘട്ടനമൊരുക്കുന്നത്. ഈ ചിത്രത്തിനു വേണ്ടി ലാല്‍ ശരീരഭാരം നന്നായി കുറച്ചു. തമിഴ്താരം പ്രഭുവാണ് മറ്റൊരു പ്രധാനതാരം. വൈശാഖ് ലാലിനെ ആദ്യമായി നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്.

ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിനു വേണ്ടിയാണ് ദിലീപ് ന്യൂസിലന്‍ഡിലേക്കു പോകുന്നത്. ആദ്യ ഷെഡ്യൂള്‍ തൊടുപുഴയില്‍ പൂര്‍ത്തിയായിരുന്നു. മൈ ബോസിനു ശേഷം ജിത്തുവും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. രചനയാണ് നായിക. ഒരുമാസമാണ് ന്യൂസിലന്‍ഡിലെ ചിത്രീകരണം.
സന്തോഷമായി ഗോപിയേട്ടാ എന്ന ചിത്രത്തിനു വേണ്ടിയാണ് ജയറാം ഓസ്‌ട്രേലിയയില്‍ എത്തുന്നത്. ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റായി ലക്ഷ്മിയാണു നായിക. ആന്റോ ജോസഫ് ആണ് നിര്‍മാണം. ബോബനും ജയറാമും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
പൃഥ്വിരാജും നിവിന്‍പോളിയും ഒന്നിക്കുന്ന ഇവിടെ അമേരിക്കയില്‍ ആയിരുന്നു ചിത്രീകരിച്ചിരുന്നത്. അതിന്റെ ചിത്രീകരണം കഴിഞ്ഞ് ഇരുവരും അടുത്തിടെ നാട്ടില്‍ വന്നതേയുള്ളൂ. താരങ്ങള്‍ വിദേശ ലൊക്കേഷന്‍ തേടിപോകുമ്പോള്‍ പ്രേക്ഷകര്‍ക്കു ഇതുവരെ കാണാത്ത ലൊക്കേഷനുകള്‍ കാണാനുള്ള ഭാഗ്യമുണ്ടാകും.


Click it and Unblock the Notifications