അമ്മയാകാൻ തയ്യാറെടുത്ത് നടി നേഹ അയ്യർ!! മാഞ്ഞു പോയ സന്തോഷം തിരികെ പിടിച്ച് നടി...
ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് നോഹ അയ്യാർ. നടിയും മോഡലുമായ നേഹ അമ്മയാകാൻ പോകുകയാണ്. ഈസ്റ്റർ ദിനത്തിലായിരുന്നു അമ്മയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്.

സ്വിമ്മിങ് പൂളിനു സമീപം നിൽക്കുന്ന ചിത്രമായിരുന്നു താരം ആരാധകർക്കായി പങ്കുവെച്ചത്. ഈസ്റ്റർ മധുരമായിട്ടായിരുന്നു താരം ആരാധകർക്കിടയിൽ ഈ വാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ജനുവരി 11 ആയിരുന്നു നേഹയുടെ ഭർത്താവ് മരണപ്പെട്ടത്. കുറെ നാളുകളുകളായി നേഹയുടെ സോഷ്യൽ മീഡിയ അകൗണ്ടുകൾ മൗനത്തിലായിരുന്നു. തന്റെ ജീവിത്തിൽ സംഭവിച്ച വലിയ തിരിച്ചടിയെ കുറിച്ച് താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.
ടൊവിനോ ചിത്രമായ തരംഗത്തിലൂടെയാണ് നേഹ വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കീലിൽ ഒരു പാട്ട് രംഗത്തിൽ എത്തിയിരുന്നു. മുംബൈ സ്വദേശിയായ നേഹ ആർജെ കൂടിയാണ്.


Click it and Unblock the Notifications











