ഗംഭീര ഗെറ്റപ്പിൽ ദിലീപ്! ജാക്ക് ഡാനിയല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്...
ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.

ഗഭീര ലുക്കിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോട്ടും സ്യൂട്ടും ധരിച്ച് തിരിഞ്ഞ് നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ. ഇതിനോടകം തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വൈറലായിട്ടുണ്ട്. ജാക്ക് ഡാനിയലിൽ ദിലീപിനോടൊപ്പം തമിഴ് ആക്ഷൻ ഹീറ അർജുൻ സർജ്ജ ചിത്രത്തിൽ എത്തുന്നുണ്ട്. ജയസൂര്യയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സ്പീഡ് ട്രാക്കിന് ശേഷം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്.
അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ഗോപി സുന്ദറാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്. സന്താനം കൃഷ്ണ രവിചന്ദ്രന്‍ ജാക്ക് ഡാനിയലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നു. പീറ്റര്‍ ഹെയിനാണ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. തമീന്‍സ് റിലീസിന്റെ ബാനറില്‍ ഷിബു കമല്‍ തമീന്‍സാണ് ജാക്ക് ഡാനിയൽ നിര്‍മിയ്ക്കുന്നത്.


Click it and Unblock the Notifications











