Dileep: ഞാനോ കാറ്റോ ഇരുളുനീന്തി വന്നു... കമ്മാരസംഭവത്തിലെ ആദ്യം ഗാനം! പാട്ട് കാണാം
റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം. ഏപ്രിൽ 14 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യം ഗാനം പുറത്തു വന്നു. ഹരിചരണ്‍ ശേഷാദ്രിയും ദിവ്യ എസ് മേനോനും ചേര്‍ന്നു ആലപിച്ചിരിക്കുന്ന ഞാനോ ഞാനോ രാവോ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്ന്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണമിട്ടിരിക്കുന്നത്.

അരുൺ ഗോപിയുടെ രാമലീലയുടെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മരസംഭവം. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. തമിഴ് താരങ്ങളായ സിദ്ധാർഥും ബോബി സിൻഹയും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നുണ്ട്.. മുരളി ഗോപി, ഇന്ദ്രൻസ്, ശ്വേത മേനോൻ, നമിത പ്രമോദ് എന്നിവരുടെ സാന്നിധ്യവും സിനിമക്ക് പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തിട്ടുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ദിലീപിന്റെ സിനിമ കരിയറിലെ ഒരു ബിഗ് ബജറ്റ് ചിത്രമാണ് കമ്മരസംഭവം. ചരിത്ര പ്രധാന്യമുളള ചിത്രമാണിത്. കമാരൻ എന്ന വ്യക്തിയുടെ ജിവിതത്തിലൂടെയാണ് സിനിമ കടന്നു പോകുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. കമ്മാര സംഭവത്തിലെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.


Click it and Unblock the Notifications