ദിലീപിന്റെ മരണമാസ് ചിത്രത്തിന് ഇന്ന് ഒരു വയസ്!! കമ്മാരസംഭവം 1
ഒരു ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ ദീലീപ് ചിത്രമായിരുന്നു രാമലീല. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. രാമലീലയ്ക്ക് ശേഷം പുറത്തിറങ്ങിയ ചിലീപ് ചിത്രമായിരുന്നു കമ്മാരസംഭവം . പൊതുവെ കോമഡി ചിത്രങ്ങളിലാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്. തൊട്ട് മുൻപത്തെ ചിത്രങ്ങളെല്ലാം തന്നെ ആ ഒരു തരത്തിലായിരുന്നു. അതിൽ നിന്ന് ഏറെ വ്യത്യമായ കമ്മാരൻ എന്ന കഥാപാത്രത്തിലൂടെ ദിലീപ് പ്രേക്ഷകരെ ഞെട്ടിപ്പിക്കുകയാണ്.
ഇപ്പാഴിത കമ്മാരസംഭവം പുറത്തിറങ്ങിയിട്ട് 1 വർഷം പൂർത്തിയാകുകയാണ്. ബിഗ് റിലീസായി എത്തിയ ചിത്രത്തിന് എല്ലാത്തരത്തിവുമുള്ള പ്രേക്ഷകരെ പിടിച്ചിരുത്താൻ സാധിച്ചിരുന്നില്ല. എങ്കിൽ തന്നേയും തിയേറ്ററുകളിൽ മികച്ച വിജയം നേടാൻ ചിത്രത്തിന് സാധിച്ചിരുന്നു.

ബിഗ് ബജറ്റ് ചിത്രം
നടൻ മുരളി ഗോപി തിരക്കഥ എഴുതി രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു കമ്മാരസംഭവം. 20 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. ദിലീപിൻരെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമായിരുന്നു കമ്മാരസംഭവം. ഒന്നിലധികം ഗെറ്റപ്പിലായിരുന്നു ചിത്രത്തിൽ ദിലീപ് എത്തിയത്.

ദിലീപിനോടൊപ്പം സിദ്ധാർഥും
ദിലീപിനോടൊപ്പം സിദ്ധാർഥും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒതേനൻ നമ്പ്യാർ എന്ന കഥാപാത്രത്തെയാണ് സിദ്ധാർഥ് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു സിദ്ധാർഥിന്റെ ഒതേനൻ നമ്പ്യാർക്ക് ലഭിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച അഭിപ്രായം ലഭിച്ചതിന്റെ സന്തോഷവും താരം അന്നു തന്നെ പങ്കുവെച്ചിരുന്നു.

ക്രുശിതർക്കുളള സമ്മാനമാണ് ഉയർത്തെഴുന്നേപ്പ്
കമ്മാരസംഭവം ഒരു വർഷം ആഘോഷിക്കുമ്പോൾ നേരിടേണ്ടി വന്ന പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പങ്കുവെയ്ക്കുകയാണ് നടനും തിരക്കഥകൃത്തുമായ മുരളി ഗോപി. ഒരു വർഷം മുൻപ്, ഇതേ ദിവസം, ഈ സിനിമ പ്രദർശന ശാലകളിൽ എത്തി. അന്ന് ഇതിനെ ക്രൂശിച്ചവരിൽ കുറേപ്പേരെങ്കിലും ഇന്ന്, ഇതിനെ മനസ്സിലാക്കി സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷം. ഓശാന ഞായറിന്റെ നിറവും അത് തന്നെ! ദുഃഖമേതുമില്ല. കാരണം, ക്രൂശിതർക്കുള്ള സമ്മാനമത്രേ ഉയിർത്തെഴുന്നേൽപ്പ്. ചിലത് ഇന്നു മുതലല്ല "നാളെ മുതൽ" വാഴ്ത്തപ്പെടാൻ വിധിക്കപ്പെട്ടവയല്ലോ!- മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചു


Click it and Unblock the Notifications











