»   »  വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!! കമ്മാരസംഭവം ടീസർ ഒരു സംഭവം തന്നെ.... വീ‍ഡിയോ കാണാം

വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് ദിലീപ്!! കമ്മാരസംഭവം ടീസർ ഒരു സംഭവം തന്നെ.... വീ‍ഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam
കമ്മാരസംഭവം ടീസർ പുറത്ത്, ആരാധകർ ആവേശത്തിൽ | filmibeat Malayalam

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിലീപ് ചിത്രമാണ് കമാരസംഭവം. താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമായ കമാരസംഭവത്തിലെ ടീസർ പുറത്തിറങ്ങി. ചിത്രത്തിൽ ദിലീപിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് ഇതിനു മുൻപു തന്നെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷ ഉയർത്തുന്ന കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

kamamarasambhavam

ഷാരുഖിന്റെ മകൾ വീണ്ടും ആരാധകരെ ഞെട്ടിച്ചു!! അതീവ ഗ്ലാമറസായി സുഹാന, ചിത്രം കാണാം


ചിത്രത്തിൽ വ്യത്യസ്തമായ മൂന്ന് ഗെറ്റപ്പിലാണ് ദിലീപ് പ്രതൃക്ഷപ്പെടുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ജീവിച്ച കമാരൻ എന്ന ആളുടെ ജീവിതം പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. നമിത പ്രമോദാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ് താരങ്ങളായ സിദ്ധാർത്ഥ്, ബോബി സിംഹ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുരളിഗോപി, ഇന്ദ്രൻസി, ശ്വേത മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.


ഞാന്‍ നന്നായില്ലെങ്കിലും സാരമില്ല എന്റെ അയല്‍വാസി നശിക്കണേ, മല്ലികയെ ട്രോളിയവരോട് അഞ്ജലി


ഏകദേശം 20 കോടി രൂപ ചെലവുള്ള ബിഗ് ബജറ്റ് ചിത്രമാണ് കമ്മാരസംഭവം. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഗോകുലം ഫിലിംസിന്റെ ബാനറൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപിന്റെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. വിഷു റിലീസായിട്ടാകും ചിത്രം പ്രദർശനത്തിനെത്തുന്നത്.


(ടീസർ കാണാം)


English summary
dileep movie kammarasambhavam official teaser out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X