ദിലീപ്, മമ്ത, സിദ്ദിഖ്..!! ആഘോഷമാക്കി വിക്കൻ വക്കീലിന്റെ 60 ദിനങ്ങൾ, ആഘോഷ ചിത്രങ്ങൾ കാണൂ
2018 ൽ പുറത്തിറങ്ങിയ ദിലീപ് ചിത്രം കമാരസംഭവത്തിനു ശേഷം പുറത്തിറങ്ങിയ ദിലീപ് ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കീൽ. ഒരു ഇടവേളയ്ക്ക് ശേഷം ദീലീപ് വീണ്ടും വക്കീൽ കുപ്പായത്തിൽ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ഇത്. ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
2019 ഫെബ്രുവരി 21 നായിരുന്നു ചിത്രം റിലീസിനെത്തിയത്. സംസാര വൈകല്യമുളള ബാലൻ വക്കിലും, അയാളുടെ കോടതിയിലുള്ള കേസ് വാദവും ജീവിതവുമാണ് ചിത്രത്തിൽ. ഇതുവരെ ചെയ്ത ദിലീപിന്റെ വക്കീൽ വേഷങ്ങളെ വച്ച് നോക്കുമ്പോൾ ബാലൻ വക്കിൽ വ്യത്യസ്തമായ ഒരു കഥാപാത്രമാണ്. ചിത്രം തിയേറ്ററുകളിൽ മികച്ച വിജയമായിരുന്നു. ചിത്രത്തിന്റെ 60ാം ദിവസ വിജയാഘോഷത്തിലാണ്. ബാലൻ വക്കീലിന്റേയും ടീമിന്റേയു വിജയാഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ബി ഉണ്ണി കൃഷ്ണൻ ചിത്രം
ദിലീപ് ബി ഉണ്ണിരൃഷ്ണൻ ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കിൽ. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ദിലീപിനെ കൂടാതെ മലയാളത്തിലെ മികച്ച താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത് ടൂ കൺട്രിയ്ക്ക് ശേഷം ദിലീപും മംമ്തയുടെ ബാലൻ വക്കീലിലൂടെ ഒന്നിച്ചിരുന്നു. അജു വർഗീസ്, സിദ്ദിഖ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു.

60ാം ദിവസം
സുവർണ്ണ വിജയമാണ് കോടതി സമക്ഷം ബാലൻ വക്കിൽ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തുടർച്ചയായി 60ാം ദിവസവും വൻ വിജയമായി തിയേറ്ററുകളിൽ വിജയയാത്ര തുടരുകയാണ്. വിക്കൻ വക്കിലിനെ ജനങ്ങൾ ഒന്നടങ്കം ഹൃദയത്തിൽ ഏറ്റിയിരിക്കുകയാണ്. ബാലൻ വക്കിലിന്റെ വിജയം താരങ്ങൾ ആഘോഷമാക്കുകയാണ്. മംമ്ത, സിദ്ദിഖ്, ദിലീപ്, പ്രിയാ ആനന്ദ്, സംവിധായകൻ ബി ഉണ്ണികൃഷ്ണനും മറ്റ് തരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു

മമ്ത ദിലീപ് കോമ്പോ
പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് മമ്ത മോഹൻ ദാസും ദിലീപും. പാസഞ്ചർ, മൈ ബോസ്, അരികെ, ടൂ കൺട്രീസ് ഏന്നീ ചിത്രങ്ങൾ ബോക്സോഫീസിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ടൂ കൺട്രീസിനു ശേഷം ദിലീപ്- മമ്ത ജോഡികൾ ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലൻ വക്കിൽ.

വിക്കൻ വക്കീൽ
ബാലകൃഷ്ണൻ എന്ന വിക്കൻ വക്കിലിനെയാണ് ദിലീപ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൗണ്ട് തോമയ്ക്ക് ശേഷം ദിലീപ് വ്യത്യസ്ത കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു ഇത്. കളിയാക്കലുകൾക്കിടയിൽ അയാളുടെ ആദ്യം കേസ് വിജയിക്കുന്നതും എന്നാൽ വാദി പ്രതിയാകുന്ന അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ വന്നുപെടുന്നു. ദിലിപിന്റെ ഫ്രീക്കൻ അച്ഛനായി എത്തുന്നത് സിദ്ദിഖാണ്.
ചിത്രങ്ങൾ: കടപ്പാട്- ദിലീപ് ഓൺലൈൻ


Click it and Unblock the Notifications











